പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാത്രികാലങ്ങളില്‍ നടക്കുന്ന ഷെഹീന്‍ ബാഗ് മോഡല്‍ സമരങ്ങളില്‍ മെംബര്‍മാര്‍ പങ്കെടുക്കേണ്ടെന്ന് വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി നൂര്‍ബീന റഷീദ്. ഇക്കാര്യം വിശദീകരിച്ചുകൊണ്ട് വനിതാ ലീഗ് നേതാക്കളുടെ വാട്സ് അപ് ഗ്രൂപ്പില്‍ അവര്‍ പോസ്റ്റ് ചെയ്ത ശബ്ദ സന്ദേശം പുറത്ത് വന്നു.
ബംഗ്ലുരുവില്‍ നടന്ന ലീഗ് ദേശീയ സെക്രട്ടറിയേറ്റെടുത്ത തീരുമാനമാണിതെന്നാണ് വിവരം. നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് നൂര്‍ബിന റഷീദ് വിവരം വനിതകളടക്കമുള്ള ലീഗിന്റെ പ്രാദേശിക നേതാക്കളെ അറിയിച്ചത്. പാര്‍ട്ടി ഏല്പിച്ച ഉത്തരവാദിത്വം നിര്‍വ്വഹിക്കുകയാണെന്ന മുഖവുരയോടെയാണ് തുടങ്ങുന്നത്. യൂത്ത് ലീഗ് കടപ്പുറത്ത് നടത്തുന്ന ഷെഹീന്‍ ബാഗ് മോഡല്‍ സമരത്തിലടക്കം വനിതാ ലീഗ് പ്രവര്‍ത്തകരുടെ വന്‍ പങ്കാളിത്തം ദൃശ്യമായിരുന്നു. ഇതിനിടെയാണ് സ്ത്രീകള്‍ വൈകിട്ടുള്ള സമരങ്ങളില്‍ പങ്കെടുക്കരുതെന്ന നിര്‍ദേശം.