LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഐ എഫ് എസില്‍ 16-ാം റാങ്ക്;കേരളത്തില്‍ ഒന്നാമന്‍-വിജയത്തിളക്കത്തില്‍ ഒട്ടോ തൊഴിലാളിയുടെ മകന്‍

ഏറണാകുളം : കേരളത്തിന് ഐ.എഫ്.എസ്‌ തിളക്കം.ദേശീയതലത്തില്‍ 16-ാം റാങ്കും കേരളത്തില്‍ ഒന്നാം റാങ്കും നേടി രാമമംഗലം ഊരമന മഞ്ഞപ്പിള്ളിക്കാട്ടില്‍ മഞ്ഞപ്പിള്ളിക്കാട്ടില്‍ വിഷ്ണുദാസ്  ആണ് കേരളത്തിനു മികച്ച നേട്ടം കൊണ്ട് വന്നത്.  മഞ്ഞപ്പിള്ളിക്കാട്ടില്‍ എം.സി.ദാസിന്‍റെയും  ബിന്ദുവിന്‍റെയും മകനാണ് വിഷ്ണുദാസ്.

കോഴിക്കോട് എന്‍.ഐ.ടിയില്‍ നിന്ന് ബി.ടെക്കും  ഡല്‍ഹി ഐ.ഐ.ടി യില്‍ നിന്ന് എം.ടെക്കും പാസ്സായ വിഷ്ണുദാസ് പാമ്പാക്കട പബ്ലിക് സ്കൂളിലാണ് 10 -ാം ക്ലാസു വരെ പഠിച്ചത്. ഡല്‍ഹിയില്‍ സിവില്‍ സര്‍വീസ് പരിശീലനം നടത്തിയ വിഷ്ണുദാസ് തിരുവനന്തപുരം ഐ.ലേണ്‍ അക്കാദമിയില്‍ പഠനം തുടര്‍ന്നു. സിവില്‍ സര്‍വീസിന്‍റെയും ഐ.എഫ്.എസിന്‍റെയും പ്രിലിമിനറിയും മെയിന്സും ഒരുമിച്ച് പാസ്സായി. ഐ.എഫ്.എസിന്‍റെ അഭിമുഖം കഴിഞ്ഞു . സിവില്‍ സര്‍വീസിന്‍റെത് ഈ മാസം 19-ന് നടക്കും. അതിന് വേണ്ടിയുള്ള തയാറെടുപ്പിലാണ്  വിഷ്ണുദാസ്. കേരളത്തില്‍ നിന്ന് 5-പേര്‍ക്കാണ് ഇത്തവണ ഐ.എഫ്.എസ് ലഭിച്ചത്.

എം.സി.ദാസ്-ബിന്ദു ദമ്പതികളുടെ മൂത്തമകനാണ്  വിഷ്ണുദാസ്. സഹോദരി ചന്ദന ബി.കോം വിദ്യാര്‍ത്ഥിനിയാണ്. ഓട്ടോ ഡ്രൈവറായിരുന്ന അച്ഛനും കഠിനാധ്വാനിയായ അമ്മയ്ക്കും തന്നെയാണ് തന്‍റെ വിജയത്തിന്‍റെ എല്ലാ ക്രെഡിറ്റുമെന്നാണ് വിഷ്ണുദാസ് പറയുന്നത്. 


Contact the author

web desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More