ഡല്‍ഹി: യുകെയില്‍ നിന്ന് ഡല്‍ഹിയിലെത്തുന്ന യാത്രികര്‍ക്കുളള മാര്‍ഗനിര്‍ദേശങ്ങളില്‍ ഇളവ് വരുത്തി ഡല്‍ഹി. ഇനിമുതല്‍ യുകെയില്‍ നിന്ന് ഇന്ത്യയിലെത്തുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈനില്‍ പ്രവേശിക്കേണ്ടതില്ലെന്ന് ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി വ്യക്തമാക്കി. യുകെയില്‍ നിന്നെത്തുന്നവരില്‍ കുറഞ്ഞ പോസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തിയതിനാലാണ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്കുന്ന പുതിയ നടപടി.
ഇനിമുതല്‍ നിര്‍ബന്ധിത ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ പോകേണ്ടെങ്കിലും ഏഴ് ദിവസത്തെ ഹോം ക്വാറന്റൈന് പൂര്‍ത്തിയാക്കേണ്ടതുണ്ട്. ബ്രിട്ടനില്‍ നിന്നും ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന കൊവിഡ് പരിശോധനയില്‍ നെഗറ്റീവ് ആയവരടക്കം എല്ലാവരും ഏഴ് ദിവസം നിര്‍ബന്ധിത ഇന്‍സ്റ്റിറ്റൃൂഷണല്‍ ക്വാറന്റൈനിലും ഏഴ് ദിവസം ഹോം ക്വാറന്റൈനിലും പോകണമെന്നായിരുന്നു ഡല്‍ഹി ഭരണകൂടത്തിന്റെ ഉത്തരവ്.
യുകെ വകഭേദം ഡല്‍ഹിയില്‍ പടരുന്നത് തടയാനായിരുന്നു കര്‍ശനനടപടികള്‍. പരിശോധനയില്‍ കൊവിഡ് പോസിറ്റീവാകുന്നവരെ ലോക് നായക് ആശുപത്രിയില്‍ സജ്ജീകരിച്ച പ്രത്യേക വാര്‍ഡുകളിലേക്ക് മാറ്റുമെന്നും അധികൃതര്‍ വ്യക്തമാക്കി.