LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വി എസ് അച്യൂതാനന്ദന്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷസ്ഥാനം രാജിവെച്ചു

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷസ്ഥാനം രാജി വച്ചു. ആരോഗ്യപരമായ കാരണങ്ങള്‍ മൂലമാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് രാജിക്കത്ത് കൈമാറി. 2016 ആഗസ്റ്റിലാണ് വിഎസ് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനായി ചുമതലയേറ്റത്.

ഈ മാസം ആദ്യം വിഎസ് ഔദ്യോഗിക വസതി ഒഴിഞ്ഞിരുന്നു. ബാര്‍ട്ടര്‍ ഹില്ലിലുളള മകന്‍ വി എ അരുണ്‍ കുമാറിന്റെ വീട്ടിലേക്കാണ് താമസം മാറിയത്.ആരോഗ്യ കാരണങ്ങളാല്‍ ഏറെ നാളായി പൊതുരംഗത്ത് സജീവമായി നില്കാന്‍ കഴിയാതിരുന്ന മുന്‍ മുഖ്യമന്ത്രി ഇത്തവണ തെരഞ്ഞെടുപ്പു പ്രചാരണങ്ങള്‍ക്കും വോട്ടു ചെയ്യാനും പോയിട്ടില്ലായിരുന്നു.

Contact the author

Web Desk