കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും ബിസിസിഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലി ആശുപത്രി വിട്ടു. ആരോഗ്യനില തൃപ്തികരമായതിനെത്തുടര്‍ന്ന് സൗരവ് ഗാംഗുലിയെ ഇന്ന് രാവിലെ ഡിസ്ചാര്‍ജ് ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് അദ്ദേഹത്തെ കൊല്‍ക്കത്ത അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
പ്രശസ്ത കാര്‍ഡിയോളജിസ്റ്റ് ഡോ. ദേവി ഷെട്ടി, ഡോ. അശ്വിന് മേത്ത എന്നിവരടങ്ങിയ ഡോക്ടര്‍മാരുടെ സംഘമാണ് ആന്‍ജിയോപ്ലാസ്റ്റി ചെയ്തത്. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഈ മാസം രണ്ടാം തവണയാണ് സൗരവ് ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയത്തില്‍ മൂന്ന് ബ്ലോക്കുകളാണ് ഉണ്ടായിരുന്നത്. ആദ്യത്തെ ആന്‍ജിയോപ്ലാസ്റ്റിയിലൂടെ അതിലൊന്ന് നീക്കം ചെയ്തിരുന്നു. നാല് ആഴ്ച്ചകള്‍ക്കുള്ളില്‍ അദ്ദേഹത്തിന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാനാകുമെന്ന് മെഡിക്കല്‍ സംഘം വ്യക്തമാക്കി.