LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മഹാരാഷ്ട്രയില്‍ പോളിയോ തുളളിമരുന്നിന് പകരം സാനിറ്റൈസര്‍ നല്‍കി- ഗുരുതര വീഴ്ച്ച

യവത്മാല്‍:  മഹാരാഷ്ട്രയിലെ യവത്മാല്‍ ജില്ലയിലെ ഗ്രാമത്തില്‍ ഓറല്‍ പോളിയോ വാക്‌സിനു പകരം സാനിറ്റൈസര്‍. 12 കുട്ടികള്‍ക്കാണ് തുളളിമരുന്നിനു പകരം സാനിറ്റൈസര്‍ നല്‍കിയത്. മുംബൈയില്‍ നിന്ന് 700 കിലോമീറ്റര്‍ അകലെയാണ് സംഭവം. അഞ്ചുവയസില്‍ താഴെയുളള കുട്ടികള്‍ക്കാണ് ജീവനക്കാരുടെ അശ്രദ്ധ മൂലം സാനിറ്റൈസര്‍ കുടിക്കേണ്ടി വന്നത്.

സാനിറ്റൈസര്‍ കഴിച്ച കുട്ടികളിലൊരാള്‍ ഛര്‍ദിയും ശാരീരിക അസ്വസ്തതകളും പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണ് കുട്ടികള്‍ക്ക് പോളിയോക്ക് പകരം സാനിറ്റൈസറാണ് കൊടുത്തതെന്ന് കണ്ടെത്തിയത്. അവരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികള്‍ അപകടനില തരണം ചെയ്തതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ജീവനക്കാരെ പിരിച്ചുവിട്ടതായി ഉദ്യേഗസ്ഥര്‍ അറിയിച്ചു.നാഷണല്‍ പള്‍സ് പോളിയോ വാക്‌സിനേഷന്‍ ഡ്രൈവിന്റെ ഭാഗമായി രാജ്യത്തുടനീളം ഒന്നുമുതല്‍ അഞ്ച് വരെ വയസുളള കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നതിനിടെയാണ് സംഭവം.യവത്മാല്‍ കളക്ടര്‍ എംഡി സിംഗ് ആശുപത്രി സന്ദര്‍ശിച്ച് വിവരങ്ങള്‍ അന്വേഷിച്ചു.

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More