LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ദേവിയാണ് ഏറ്റവും വലുത് അയോധ്യ ക്ഷേത്ര നിർമാണത്തെ എതിർക്കാനാവില്ല: രഘുനാഥപിള്ള

അയോധ്യയിൽ രാമക്ഷേത്ര നിർമാണ ഫണ്ട് ഉദ്​ഘാടനം ചെയ്തതിൽ തെറ്റില്ലെന്ന് ആലപ്പുഴ ഡിസിസി വൈസ് പ്രസിഡന്റ് ടി ജി രഘുനാഥപിള്ള. പാർട്ടി നടപടിയിൽ ഭയമില്ലെന്നും പാർട്ടിയെക്കാൾ വലുത് ഭ​ഗവതിയാണെന്നും രഘുനാഥ പിള്ള വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടിക്കെതിരെ പ്രവർത്തിച്ചവർക്കെതിരെ നടപടിയെടുത്തതിലുള്ള  വൈരാ​ഗ്യമാണ് വിവാദങ്ങൾക്ക് പിറകിൽ. ഡിസിഡി വൈസ് പ്രസിഡന്റ് എന്ന സ്ഥാനത്തിന് ഉപരിയായി അമ്പലക്കമിറ്റി പ്രസിഡന്റാണെന്നും രഘുനാഥപിള്ള പറഞ്ഞു. ആധ്യാത്മിക ആലയ നിർമാണത്തിന്റെ  പണം സമാഹരിക്കുന്നതിനോട് എതിർപ്പ് പ്രകടിപ്പിക്കാൻ തനിക്ക് കഴിയില്ല. ദേവി കഴിഞ്ഞ മാത്രമെ ലോകത്ത് എന്തും തനിക്കുള്ളു. തന്നെ ഒതുക്കാൻ ശ്രമിക്കുന്ന കുബുദ്ധികളാണ് വിവാദത്തിന് പിന്നിലെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു. 

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

സംഭവത്തെ കുറിച്ച് രമേശ് ചെന്നിത്തല മറുപടി പറയണമെന്ന് സിപിഎം ആവശ്യപ്പെട്ടു. രഘുനാഥ പിള്ള ചെന്നിത്തലയുടെ ഉറ്റസുഹൃത്താണെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ ആരോപിച്ചു. ചെന്നിത്തലയുടെ സുഹൃത്തായതുകൊണ്ടാണ് വിഷയത്തിൽ കോൺ​ഗ്രസ് പ്രതികരിക്കാത്തത്. ബിജെപി- കോൺ​ഗ്രസ് അവിശുദ്ധ കൂട്ടുകെട്ടിന്റെ ഉദാഹരണമാണ് ഇതെന്നും ആലപ്പുഴ ജില്ലാ സെക്രട്ടറി പറഞ്ഞു.

Contact the author

Web Desk