LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വാളയാർ സിബിഐ അന്വേഷണത്തിന് ഹൈക്കോടതിയുടെ മേൽനോട്ടം ആവശ്യപ്പെട്ട് അമ്മയുടെ ഹർജി

വാളയാറിൽ പെൺകുട്ടികൾ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിലെ സിബിഐ അന്വേഷണത്തിന് ഹൈക്കോടതിയുടെ മേൽനോട്ടം ആവശ്യപ്പെട്ട് പെൺകുട്ടികളുടെ അമ്മ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. സിബിഐ അന്വേഷണത്തിനുള്ള വിജ്ഞാപനത്തിലെ അവ്യക്തതകൾ നീക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കേസ് അന്വേഷണം  സിബിഐക്ക് കൈമാറിയുള്ള വിജ്ഞാപനം കഴിഞ്ഞ ദിവസമാണ് ഇറങ്ങിയത്.  കേസിൽ പുനരന്വേഷണത്തിന് പാലക്കാട് പോക്സോ കോടതി അനുമതി നൽകിയിരുന്നു. ഇതോടെയാണ് സിബിഐക്ക് കൈമാറ്റ വിജ്ഞാപനത്തിനുള്ള നിയമതടസം  നീങ്ങിയത്. പെൺകുട്ടികളുടെ അമ്മയുടെ ആവശ്യ പ്രകാരമാണ് കേസ് സിബിഐക്ക് വിടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. ഇതുസംബന്ധിച്ചുള്ള ഉത്തരവ് മുഖ്യമന്ത്രി ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നൽകിയിരുന്നു. പ്രോസിക്യുഷന്‍ ഡയറക്ടര്‍ ജനറലിന്റെ നിയമോപദേശം കൂടി മാനിച്ചാണ്  സര്‍ക്കാരിന്റെ നടപടി.  കേസിലെ പ്രതികളെ വെറുതെവിട്ട പോക്സോ കോടതി വിധി ജനുവരി 6 ന് ഹൈക്കോടതി റദ്ദാക്കിയിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More