ഡല്‍ഹി: ഈഗോ കൊണ്ട് രാജ്യത്തെ നയിക്കാന്‍ കഴിയില്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഭാരതീയ കിസാന്‍ യൂണിയന് നേതാവ് രാകേഷ് ടികായത്തിനെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരോട് ശരിയായ രീതിയില്‍ സംസാരിക്കണമെന്നും സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടു.
വിവാദ കാര്‍ഷികനിയമങ്ങള്‍ക്കെതിരെ രണ്ടുമാസമായി ഡല്‍ഹി അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ പിന്തുണയ്ക്കുന്ന നിലപാടാണ് ശിവസേനയുടേത്. കര്‍ഷകരുടെ താത്പര്യപ്രകാരം മാത്രമേ മഹാ വികാസ് അഘാദി സര്‍ക്കാര്‍ തീരുമാനമെടുക്കുകയുളളു, കര്‍ഷകര്‍ വേദന അനുഭവിക്കുമ്പോഴെല്ലാം മുഖ്യമന്ത്രി ഉദ്ദവ് താക്കറെ കൂടെ നില്‍ക്കുമെന്നും സഞ്ജയ് റാവത്ത് ട്വീറ്റ് ചെയ്തിരുന്നു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
അതേസമയം ഡല്‍ഹി - ഉത്തര്‍പ്രദേശ് അതിര്‍ത്തിയില്‍ സുരക്ഷാക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തി. നിയമങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി, ഹരിയാന,പഞ്ചാബ്, എന്നിവിടങ്ങളില്‍ നിന്നുളള കര്‍ഷകരാണ് പ്രതിഷേധിക്കുന്നത്. നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍ഷകര്‍.