നിയമസഭാ തെരഞ്ഞെടുപ്പിനായി കോൺഗ്രസ് സമിതി രൂപീകരിച്ചു. 40 അംഗ സമിതിക്കാണ് എഐസിസി അനുമതി നൽകിയത്. എകെ ആന്റണി, വയലാര്‍ രവി, പിസി ചാക്കോ, പിപി തങ്കച്ചന്, ആര്യാടന് മുഹമ്മദ്, ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി, രാമചന്ദ്രന്, വിഎം സുധീരന്, രമേശ് ചെന്നിത്തല, കെസി വേണുഗോപാല്‍, കെ മുരളീധരന്, കെ സുധാകരന്, കൊടിക്കുന്നില്‍ സുരേഷ്, എംഎം ഹസ്സന്, ബെന്നി ബെഹന്നന്‍, പിജെ കുര്യന്, ശശി തരൂര്‍ കെവി തോമസ് തുടങ്ങി നാല്‍പ്പത് അംഗങ്ങളാണ് പട്ടികയിലുള്ളത്. ഷാനിമോള്‍ ഉസ്മാന്, രമ്യ ഹരിദാസ്, ലാലി വിന്‍സെന്റ്, വിദ്യ ബാലകൃഷ്ണന് എന്നിവരാണ് വനിതാ അംഗങ്ങള്‍. എല്ലാ കോൺഗ്രസ് എംപിമാരും സമിതിയിൽ അംഗങ്ങളാണ്.
പോഷക സംഘടനകളുടെ സംസ്ഥാന പ്രസിഡന്റുമാരായ ഷാഫി പറമ്പിൽ, കെഎം അഭിജിത്ത്, ലതികാസുഭാഷ്, അബ്ദുൾ സലാം എന്നിവരെ എക്സ് ഒഫീഷിയോ അംഗളാക്കി സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
ഉമ്മന്‍ചാണ്ടിയെ ചെയര്‍മാനാക്കി 10 അംഗ തെരഞ്ഞെടുപ്പ് പ്രചാണ സമിതിക്ക് എഐഎസി നേരത്തെ അംഗീകാരം നല്‍കിയിരുന്നു. രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്, കെ.സി. വേണുഗോപാല്‍ എംപി, താരിഖ് അന്‍വര്‍, കൊടിക്കുന്നില്‍ സുരേഷ് എംപി , കെ. സുധാകരന് എംപി , കെ. മുരളീധരന് എംപി, വി.എം.സുധീരന് ശശി തരൂര്‍ എംപി എന്നിവരാണ് സമിതിയിലുള്ളത്.