LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ജഡ്ജിമാര്‍ ഭയപ്പെടുന്നു, പ്രതീക്ഷ മാധ്യമങ്ങളില്‍ - ജസ്റ്റിസ് കമല്‍ പാഷ

മഞ്ചേരി: സര്‍ക്കാരിനെതിരെ വിധികള്‍ പുറപ്പെടുവിക്കാന്‍ ജഡ്ജിമാര്‍ ഭയക്കുകയാണെന്ന്  ജസ്റ്റിസ് കമല്‍ പാഷ പറഞ്ഞു. സത്യം തുറന്നു പറയാന്‍ ജഡ്ജിമാര്‍ ഭയക്കുകയാണ്. ജുഡീഷ്യറിയുടെ അപചയം കൊണ്ടാണിങ്ങനെ സംഭവിക്കുന്നത്.  ഇത് തുറന്നു പറയാന്‍ ജഡ്ജിമാര്‍ തയാറാവണം. അതിന് ഭയക്കുകയോ സ്ഥാനമാനങ്ങള്‍ നോക്കുകയോ ചെയ്യേണ്ട കാര്യമില്ലെന്നും  ജസ്റ്റിസ് കമല്‍ പാഷ പറഞ്ഞു. മഞ്ചേരിയില്‍ മുസ്ലിം ലീഗ് സംഘടിപ്പിച്ച ആസാദി സ്ക്വയര്‍ ഉദ്ഘാടനം ചെയ്തു  സംസാരിക്കുകയായിരുന്നു   ജസ്റ്റിസ് കമല്‍ പാഷ.

ജനാധിപത്യത്തിന്‍റെ ആദ്യ മൂന്നു തൂണുകളും തകര്‍ന്നു കഴിഞ്ഞിരിക്കുന്നു. മാധ്യമങ്ങളല്ലാതെ വേറെ തൂണുകളില്ല. പൌരത്വ നിയമ ഭേദഗതിയടക്കമുള്ള വിഷയങ്ങളില്‍ കോടതി വിധിക്ക് കാത്തുനില്‍ക്കാതെ ജനാധിപത്യ വഴിയില്‍ പ്രക്ഷോഭം ശക്തമാക്കുകയാണ് വേണ്ടതെന്നും ജസ്റ്റിസ് കമല്‍ പാഷ പറഞ്ഞു. പൌരത്വ പ്രശ്നം മതത്തിന്‍റെ പ്രശ്നമല്ല. എന്നാല്‍ അത് അങ്ങനെയാക്കി മാറ്റാനാണ് ചിലര്‍ ശ്രമിക്കുന്നത് എന്നും ജസ്റ്റിസ് കമല്‍ പാഷ കൂട്ടിച്ചേര്‍ത്തു.   

Contact the author

web desk