LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബ്രിട്ടീഷ് ഭരണകാലത്തുപോലും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടില്ല -ശരത് പവാര്‍

ഡല്‍ഹി: കര്‍ഷക പ്രതിഷേധത്തില്‍ കേന്ദ്രത്തിന്റെ നടപടിയെ അപലപിച്ച് എന്‍സിപി നേതാവ് ശരത് പവാര്‍. ബാരിക്കേഡുകളും ഇരുമ്പുകമ്പികളും കമ്പിവേലികളുമുപയോഗിച്ച് കര്‍ഷകരെ ഉപദ്രവിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നടപടി ബ്രിട്ടീഷുകാരുടെ കാലത്തുപോലും ഇന്ത്യയില്‍ സംഭവിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

കര്‍ഷക പ്രതിഷേധം കൈകാര്യം ചെയ്യുന്ന കേന്ദ്രസര്‍ക്കാരിന്റെ രീതി തെറ്റാണെന്നും ശരത് പവാര്‍ കൂട്ടിച്ചേര്‍ത്തു. കര്‍ഷകര്‍ സമാധാനം ഉപേക്ഷിച്ച് സമരം മറ്റൊരു തലത്തിലേക്ക് കടന്നാല്‍ അത് രാജ്യത്ത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നും ബിജെപി സര്‍ക്കാരായിരിക്കും അതിന്റെ പൂര്‍ണ ഉത്തരവാദികളെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകരുടെ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറല്ലെന്നും ശരത് പവാര്‍ ആരോപിച്ചു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ഗാസിപൂരിലെ സാഹചര്യം വിലയിരുത്താനായി സമരഭൂമി സന്ദര്‍ശിച്ച പ്രതിപക്ഷ എംപിമാര്‍ക്ക് കര്‍ഷകരെ കാണാന്‍ അനുവദിക്കാത്ത നടപടിയെയും ശരത് പവാര്‍ വിമര്‍ശിച്ചു.  ജനാധിപത്യ രാജ്യത്ത് ഇങ്ങനെയാണ് സംഭവിക്കുന്നതെങ്കില്‍ സര്‍ക്കാര്‍ ഇതിന് വലിയ വില നല്‍കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More