LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഫെബ്രുവരി 9 മുതൽ സർക്കാർ ഡോക്ടർമാരുടെ അനിശ്ചിതകാല പണിമുടക്ക്‌

ഫെബ്രുവരി  9 മുതൽ സർക്കാർ ഡോക്ടർമാർ അനിശ്ചിതകാല സമരം ആരംഭിക്കും. ശമ്പള പരിഷ്കരണം നടപ്പാക്കുക, 2016 മുതലുള്ള അലവൻസുകൾ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരുടെ ശമ്പള കുടിശികയാണ് നൽകാനുള്ളത്. കഴിഞ്ഞ ദിവസം സർക്കാർ അം​ഗീകരിച്ച ശമ്പള പരിഷ്കണ കമ്മീഷൻ റിപ്പോർട്ടിലും ഇത് സംബന്ധിച്ച് നിർദ്ദേശമില്ല. ആവശ്യങ്ങൾ അം​ഗീകരിച്ചില്ലെങ്കിൽ സമരം കടുപ്പിക്കാനാണ് ഡോക്ടർമാരുടെ സംഘടന തീരുമാനിച്ചിരിക്കുന്നത്. ഒപി അടക്കം ബഹിഷ്കരിക്കും. സമരത്തെ ശക്തമായി നേരിടാനുള്ള സർക്കാർ നീക്കത്തെ ചെറുക്കുമെന്ന് സംഘടന അറിയിച്ചിട്ടുണ്ട്. ഡോക്ർമാർക്കെതിരെ അച്ചടക്ക നടപടി എടുത്താൽ നിയമപരമായി നേരിടും.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

അതേസമയം അനിശ്ചിതകാല സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ ചർച്ചക്കില്ലെന്ന നിലപാടിലാണ് സർക്കാർ. രോ​ഗികളെ ബുദ്ധിമുട്ടിച്ച് സമരം തുടർന്നാൽ നടപടി ഉണ്ടാകുമെന്ന് ആരോ​ഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശമ്പള കുടിശിക പൂർണമായും കൊടുക്കാനുള്ള സാമ്പത്തിക ശേഷി ഇപ്പോഴില്ലെന്നാണ് സർക്കാറിന്റെ നിലപാട്.

Contact the author

News Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More