അഹമ്മദാബാദ്: ഗുജറാത്തില്‍ ഭരണകക്ഷിയായ ബിജെപിയെ പരാജയപ്പെടുത്താന്‍ ആംആദ്മി പാര്‍ട്ടിക്ക് മാത്രമേ സാധിക്കുകയുളളു എന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുളള തെരഞ്ഞെടുപ്പിന് മുന്നോടിയായി അഹമ്മദാബാദില്‍ നടന്ന റോഡ് ഷോയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ആംആദ്മിയെ ബിജെപിക്കും കോണ്‍ഗ്രസിനും ശേഷം മൂന്നാമതുളള പാര്‍ട്ടിയായി കാണുന്നില്ല ഗുജറാത്തിലെ ജനങ്ങള്‍ക്ക് കോണ്‍ഗ്രസിലുളള വിശ്വാസം നഷ്ടപ്പെട്ടു, കൊണ്ഗ്രസ്സിനു ഇനി ഗുജറാത്തില്‍ ശക്തിയില്ലെന്ന് ജനങ്ങള്‍ക്കറിയാം. കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കിടെ കോണ്‍ഗ്രസ് ബിജെപിക്കെതിരായി ഒരു പരിപാടി പോലും നടത്തിയിട്ടില്ല. ബിജെപിയോടുളള വിരോധംകൊണ്ട് മാത്രമാണ് കോണ്‍ഗ്രസിന് ജനം വോട്ട് നല്‍കുന്നത് എന്നാല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് പോവുകയാണെന്ന് സിസോഡിയ പരിഹസിച്ചു.
ബിജെപി അധികാരത്തില്‍ വരുമ്പോള്‍ അവര്‍ ആദ്യം സ്വന്തം പോക്കറ്റ് നിറക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഗുജറാത്തിലെ ജനങ്ങള്‍ മാറ്റത്തിനായി കാത്തിരിക്കുകയാണ്. കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി ബിജെപി ഗുജറാത്തില്‍ ഒരു പ്രാഥമികാരോഗ്യകേന്ദ്രം പോലും നിര്‍മിച്ചിട്ടില്ല. എന്നാല്‍ കേവലം അഞ്ച് വര്‍ഷം കൊണ്ട് അരവിന്ദ് കെജ്‌രിവാള്‍ ഡല്‍ഹിയുടെ മുഖച്ഛായ തന്നെ മാറ്റി. ബിജെപി ഏതാനും കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി രാജ്യത്തെ കര്‍ഷകരെ വേദനിപ്പിക്കുകയാണെന്നും കര്‍ഷകര്ളൊടൊപ്പമാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ആംആദ്മിയും നിലകൊളളുകയെന്നും അദ്ദേഹം പറഞ്ഞു.