LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കര്‍ഷകരെ അപകീര്‍ത്തിപ്പെടുത്താനാണ് മോദി സര്‍ക്കാരിന്‍റെ ശ്രമം- കെസി വേണുഗോപാല്‍

ഡല്‍ഹി: കാര്‍ഷികനിയമത്തില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കെതിരായ കേന്ദ്രസര്‍ക്കാരിന്റെ നടപടികളെ അപലപിച്ച് കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍. എഴുപത്തിരണ്ടു ദിവസമായി ഡല്‍ഹിയിലെ തെരുവുകളില്‍ കര്‍ഷകര്‍ കഷ്ടപ്പെടുകയാണ്. ഒരു വശത്ത് സര്‍ക്കാര്‍ കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് പറയുന്നു, മറുവശത്ത് കര്‍ഷകര്‍ക്കുളള ജലവിതരണം നിര്‍ത്തിവയ്ക്കുകയും വൈദ്യുതി, ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിക്കുകയും ചെയ്യുന്നു. കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരെ ഉപദ്രവിക്കുകയാണ്. ഒരു ജനാധിപത്യ രാജ്യത്ത് എങ്ങനെയാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതെന്ന് കെസി വേണുഗോപാല്‍ ചോദിച്ചു.

കര്‍ഷകരുടെ സമരത്തിന് കോണ്‍ഗ്രസിന്റെ പൂര്‍ണമായ പിന്തുണയുണ്ടെന്നും നിയമങ്ങള്‍ പിന്‍വലിച്ച് കര്‍ഷകരുടെ ന്യായമായ എല്ലാ ആവശ്യങ്ങളും അംഗീകരിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധിക്കുന്ന ദശലക്ഷക്കണക്കിന് കര്‍ഷകരെ തളര്‍ത്താനും അപകീര്‍ത്തിപ്പെടുത്താനും എല്ലാ തരത്തിലും മോദി സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More