LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

‘ഇന്ത്യയുടെ 11 കളിക്കാര്‍ മാത്രം മതി, ഇംഗ്ലണ്ട് ഇടപെടേണ്ട’; വീണ്ടും സച്ചിനെ ട്രോളി സിദ്ധാര്‍ത്ഥ്

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറെ വീണ്ടും പരോക്ഷമായി പരിഹസിച്ച് തമിഴ് സിനിമാ താരം സിദ്ധാര്‍ഥ്. ഇന്ത്യയുടെ വിഷയങ്ങളില്‍ ‘ബാഹ്യശക്തികള്‍’ ഇടപെടേണ്ട ആവശ്യമില്ലെന്ന സച്ചിന്‍റെ ട്വീറ്റിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘ഇന്ത്യ മഹത്തായ രാജ്യമാണ്. ഇംഗ്ലണ്ടിന് നമ്മുക്കെതിരെ കളിക്കണം, പക്ഷേ ഞങ്ങളുടെ പരമാധികാരം അടിയറവുവയ്ക്കാന്‍ സാധിക്കില്ല. ഇന്ത്യക്ക് സ്വന്തമായി ബാറ്റ് ചെയ്യാനും ബോള്‍ ചെയ്യാനും അറിയാം. ഞങ്ങളുടെ 11 കളിക്കാര്‍ മാത്രം മതി.’ - സിദ്ധാര്‍ഥ് ട്വിറ്ററില്‍ കുറിച്ചു.

ഹീറോകളെ വിവേകത്തോടെ തെരഞ്ഞെടുക്കണമെന്നും അല്ലെങ്കിൽ അവർ വീഴുന്നത് കാണേണ്ടി വരുമെന്നും സിദ്ധാര്‍ഥ് നേരത്തെ പറഞ്ഞിരുന്നു. കര്‍ഷക പ്രതിഷേധത്തിന് അന്താരാഷ്ട്രതലത്തില്‍ നിന്നും പിന്തുണയെത്തുന്നതിനെ വിമര്‍ശിച്ച് ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർ അടക്കം നിരവധി സെലിബ്രിറ്റികൾ രംഗത്തെത്തിയിരുന്നു. സമരത്തെ പിന്തുണച്ച് പോപ്പ് ഗായിക റിഹാന രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു സച്ചിന്റെ പരാമര്‍ശം.

ഇന്ത്യയുടെ വിഷയങ്ങളില്‍ ബാഹ്യശക്തികള്‍ക്ക് കാഴ്ചക്കാരാകാം, പങ്കാളികാനാകാനാകില്ലെന്നും രാജ്യം ഒരുമിച്ചു നില്‍ക്കണമെന്നുമായിരുന്നു സച്ചിന്റെ ട്വീറ്റ്. ഇതിനെ പിന്തുണച്ചും എതിര്‍ത്തും നിരവധിപേരാണ് രംഗത്തെത്തിയത്. നേരത്തെയും ചലച്ചിത്ര നടന്‍ സിദ്ധാര്‍ത്ഥ് ബി.ജെ.പി, സംഘപരിവാരിനെതിരെ കടുത്ത നിലപാടുമായി രംഗത്തുവന്നിരുന്നു. ഗാന്ധി ഘാതകനായ ഹിന്ദുത്വവാദി നാഥുറാം വിനായക് ഗോഡ്‌സെക്കെതിരെയാണ് അവസാനമായി സിദ്ധാര്‍ത്ഥ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More