LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

രാജ്യത്ത് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 57 ലക്ഷം കടന്നു

ഡല്‍ഹി: രാജ്യത്ത് കൊവിഡ് വൈറസിനെതിരായ പ്രതിരോധ കുത്തിവയ്‌പ്പെടുത്തവരുടെ എണ്ണം 57 ലക്ഷം കടന്നു. അമേരിക്കയും ബ്രിട്ടനും കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയ രാജ്യമാണ് ഇന്ത്യയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അമ്പത്തിയെട്ട് ലക്ഷത്തോളം പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചത്. 53 ലക്ഷം ആരോഗ്യപ്രവര്‍ത്തകര്‍ക്കും നാല് ലക്ഷം മുന്‍നിര തൊഴിലാളികള്‍ക്കുമാണ് വാക്‌സിന്‍ നല്‍കിയിട്ടുളളതെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

മൂന്നര ലക്ഷത്തിലേറേ പേര്‍ ഇന്നലെ മാത്രം വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുളളത്. അതേസമയം, രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 12,059 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 78 പേര്‍ക്ക് ജീവന്‍ നഷ്ടമായി. രാജ്യത്തെ എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഫെബ്രുവരി 20 ന് മുന്‍പ് വാക്‌സിനേഷന്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനസര്‍ക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More