LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ശശികല ഇന്ന് ചെന്നൈയിലെത്തും; തമിഴ് രാഷ്ട്രീയത്തിലെ ചലനങ്ങള്‍ക്ക് കാതോര്‍ത്ത് ബിജെപി

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കിയ വി. കെ. ശശികല കര്‍ണ്ണാടകയില്‍ നിന്ന് ഇന്ന് ചെന്നൈയിലെത്തും. ജയില്‍ മോചിതയായ ശശികല കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ക്വാറന്‍റൈനില്‍ പോയതിനാലാണ് ചെന്നൈയില്‍ എത്താന്‍ വൈകിയത്. വി. കെ. ശശികലയുടെ വരവ് പ്രമാണിച്ച് തമിഴ്നാട് തലസ്ഥാനത്തും അതിര്‍ത്തി നഗരങ്ങളിലും വന്‍ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. സംസ്ഥാനാതിര്‍ത്തിയില്‍ വന്‍ പൊലിസ് സന്നാഹത്തെ നിയോഗിച്ചിട്ടുണ്ട്. ബംഗളുരു ദേവനഹള്ളിയിലെ റിസോട്ടില്‍ നിന്നാണ് ഇന്ന് ഹോസൂര്‍ വഴി അവര്‍ ചെന്നൈയിലെക്കെത്തുക. 

സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നു കരുതുന്ന ശശികലക്ക് യാത്രാമദ്ധ്യേ നാല്‍പ്പതോളം സ്ഥലങ്ങളില്‍ 'അമ്മ മക്കള്‍ മുന്നേറ്റക്കഴകം' പ്രവര്‍ത്തകര്‍ സ്വീകരണം ഒരുക്കിയിട്ടുണ്ട്. ടി നഗറിലെ എംജിആറിനെ വസതിയിലെത്തി പ്രാര്‍ഥിച്ചതിനു ശേഷമാണ് പാര്‍ട്ടി പ്രവര്‍ത്തകരുമായുള്ള ചര്ച്ചയിലെക്കും ഭാവി പരിപാടികളുടെ ആലോചനയിലേക്കും കടക്കുക എന്ന് അമ്മ മക്കള്‍ മുന്നേറ്റക്കഴകം വൃത്തങ്ങള്‍ അറിയിച്ചു.

ശശികലയുടെ വരവ് വന്‍ ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന ഭരണ കക്ഷിയായ എ ഐ എ ഡി എം കെ നേതാക്കളുടെ പരാതി പരിഗണിച്ചാണ് സര്‍ക്കാര്‍ വന്‍ സുരക്ഷാ സന്നാഹം ഒരുക്കിയത്. എന്നാല്‍ ശശികലയുടെ വരവും പ്രവര്‍ത്തനവും സമാധാനപരമായിരിക്കുമെന്ന് അമ്മ മക്കള്‍ മുന്നേറ്റക്കഴകം നേതാവും ശശികലയുടെ മരുമകനുമായ ദിനകരന്‍ പറഞ്ഞു. അതേസമയം ശശികലയുടെ വരവ് എ ഐ എ ഡി എം കെയില്‍ പിളര്‍പ്പുണ്ടാക്കുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. താരപരിവേഷമില്ലാത്ത മുഖ്യമന്ത്രി എടപ്പാളി പളനിസാമിയെയും ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വത്തെയും വിട്ട് പ്രവര്‍ത്തകര്‍ ശശികല പക്ഷത്തേക്ക് വരുമോ എന്നാണ് ബിജെപി ഉറ്റുനോക്കുന്നത്. എ ഐ എ ഡി എം കെയുമായി ചേര്‍ന്നു നില്‍ക്കുന്ന ബിജെപി, ശശികലയുടെ ജനപിന്തുണ നോക്കി കാര്യങ്ങള്‍ തീരുമാനിക്കാം എന്ന കാത്തിരിപ്പിലാണ് 

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More