LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കാണാതെ പോയ കെഎസ്ആര്‍ടിസി ബസ് കണ്ടെത്തി

കൊല്ലം: കൊട്ടാരക്കര ബസ് ഡിപ്പോയില്‍ നിന്ന് കാണാതെ പോയ കെഎസ്ആര്‍ടിസി ബസ് കണ്ടെത്തി. കൊല്ലത്ത് തന്നെയുള്ള പാരിപ്പള്ളിയില്‍ നിന്നാണ് ബസ് കണ്ടെത്തിയത്. ഡിപ്പോയ്ക്ക് സമീപം കൊട്ടാരക്കര മുനിസിപ്പാലിറ്റി ഓഫീസിന് മുന്നിൽ നിന്നാണ് ബസ് മോഷ്ടിക്കപ്പെട്ടത്. തുടര്‍ന്ന് ഡിപ്പോ അധികൃതർ കൊട്ടാരക്കര പൊലീസിന് പരാതി നൽകുകയായിരുന്നു.

കഴിഞ്ഞ ദിവസം പുലർച്ചെ 12.30 യോടെ സർവീസ് പൂർത്തിയാക്കി ബസ് മുനിസിപ്പാലിറ്റി ഓഫീസിന് സമീപം പാർക്ക് ചെയ്തിരുന്നു. രാവിലെ വണ്ടിയെടുക്കാൻ ഡ്രൈവർ ഇവിടെ ചെന്നപ്പോൾ വണ്ടി ഉണ്ടായിരുന്നില്ല. ഏതെങ്കിലും ഡ്രൈവർ വണ്ടി മാറിയെടുത്ത് പോയതാകാമെന്ന ധാരണയിൽ, ഡിപ്പോയിൽ നിന്ന് പോയ മുഴുവൻ ഡ്രൈവർമാരെയും ബന്ധപ്പെട്ടു. എന്നാൽ ആരുടെ പക്കലും വണ്ടി ഉണ്ടായിരുന്നില്ല.

അധികൃതരുടെ പരാതിയില്‍ പൊലീസ് തെരച്ചില്‍ നടത്തുന്നതിനിടെയാണ് ബസ് പാരിപ്പള്ളിയില്‍ നിന്ന് കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. അതിനിടെയാണ് പാരിപ്പള്ളിയില്‍ നിന്ന് കണ്ടെത്തിയത്.

Contact the author

Web Desk