സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കുറഞ്ഞു. പെട്രോള്‍ ലിറ്ററിന് 12 പൈസയും ഡീസല്‍ ലിറ്ററിന് 13 പൈസയുമാണ് കുറഞ്ഞത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഇന്ധന വില കുറയുന്നത്.
കോഴിക്കോട്- പെട്രോള്‍ - 73 രൂപ 49 പൈസ, ഡീസല്‍- 67 രൂപ 68 പൈസ.
കൊച്ചി- പെട്രോൾ- 73 രൂപ 17 പൈസ. ഡീസല്‍ - 67 രൂപ 36 പൈസ.
തിരുവനന്തപുരം- പെട്രോൾ -74 രൂപ 47 പൈസ. ഡീസല്‍- 68 രൂപ 66 പൈസ.
ഇന്നലെ പെട്രോളിന് 14 പൈസയും ഡീസല്‍ ലിറ്ററിന് 12 പൈസയും വീതം കുറഞ്ഞിരുന്നു. അന്താരാഷ്ട്ര മാർക്കിൽ ക്രൂഡ് ഓയിൽ വിലകുറഞ്ഞതാണ് ആഭ്യന്തര വിപണയിൽ പ്രതിഫലിച്ചത്