LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഡല്‍ഹിയില്‍ പ്രായമായ കര്‍ഷകര്‍ക്ക് ആശ്വാസമായി മസാജ് സെന്റര്‍

ഡല്‍ഹി: തലസ്ഥാനത്ത് രണ്ടുമാസത്തിലേറേയായി കൊടും തണുപ്പിനെയും പ്രതികൂല കാലാവസ്ഥയെയും വകവയ്ക്കാതെ പ്രതിഷേധിക്കുന്ന പ്രായമായ കര്‍ഷകര്‍ക്ക് ആശ്വാസമായി സിംഘു അതിര്‍ത്തിയില്‍ പുതുതായി ആരംഭിച്ച താല്‍ക്കാലിക മസാജ് സെന്റര്‍. കാല്‍ മുട്ട് വേദന, നടു വേദന തുടങ്ങിയ ശാരീരിക അസ്വസ്തതകള്‍ അനുഭവിക്കുന്ന പ്രായമായ കര്‍ഷകര്‍ക്കായാണ് ഹര്‍പ്രീത് സിംഗെന്ന ഇരുപത്തിരണ്ടുകാരന്‍ താല്‍ക്കാലിക മസാജ് സെന്റര്‍ ഒരുക്കിയിരിക്കുന്നത്.

പ്ലാസ്റ്റിക് കസേരകള്‍, പായകള്‍ തുടങ്ങിയവ ഉപയോഗിച്ചാണ് സെന്റര്‍ ഒരുക്കിയിരിക്കുന്നത്. പഞ്ചാബിലെ സാധാരണക്കാര്‍ അവരുടെ വീടുകളില്‍ ഉണ്ടാക്കുന്ന എണ്ണയാണ് മസാജ് ചെയ്യുന്നതിനായി ഉപയോഗിക്കുന്നത്. പുലര്‍ച്ചെ അഞ്ചു മണിക്ക് തുറക്കുന്ന മസാജ് സെന്റര്‍ വൈകുന്നേരം അഞ്ച് മണിവരെയാണ് പ്രവര്‍ത്തിക്കുക. ഇതിനെ ഒരു സേവനമായാണ് കാണുന്നത്, വരുന്ന ആളുകളുടെ എണ്ണം നോക്കാറില്ല, എങ്കിലും ദിനംപ്രതി എണ്ണം കൂടിവരുന്നുണ്ടെന്നും ഹര്‍പ്രീത് സിംഗ് പറഞ്ഞു.

ഉടനൊന്നും അവസാനം കാണാനിടയില്ലാത്ത സമരത്തില്‍ പങ്കെടുക്കുന്ന പ്രായമായവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ടെന്റുകളില്‍ രണ്ടുമാസത്തിലേറേയായി താമസിക്കുന്ന പ്രായമായവരെ കാലാവസ്ഥ വളരെ പ്രതികൂലമായാണ് ബാധിക്കുന്നത്. സമരഭൂമിയിലെ ഭൂരിപക്ഷം പേരും അമ്പത് മുതല്‍ അറുപത് വയസുവരെ പ്രായമുളളവരാണ്.

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More