LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സമരം ചെയ്യുന്നത് യൂത്ത് കോണ്‍ഗ്രസുകാര്‍; മണ്ണെണ്ണയും പെട്രോളും കൊണ്ടുനടന്നിട്ടൊന്നും ഒരു കാര്യവുമില്ല: ഇ. പി. ജയരാജന്‍

സെക്രട്ടേറിയറ്റിനു മുന്നില്‍ ഉദ്യോഗാര്‍ഥികള്‍ സമരം ചെയ്യുന്നത് ആരോ പ്രേരിപ്പിച്ചിട്ടാണെന്ന് വ്യവസായവകുപ്പ് മന്ത്രി ഇ. പി. ജയരാജന്‍. ജീവനക്കാരുടെ കൂട്ടസ്ഥിരപ്പെടുത്തലിനെ ന്യായീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അവിടെ വന്ന് സമരം ചെയ്യുന്നവരൊന്നും പി.എസ്.സി. ലിസ്റ്റില്‍ ഉള്ളവരൊന്നും അല്ല. അവര്‍ കോണ്‍ഗ്രസിന്റെ, യൂത്ത് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകരാണ്. ഇതെല്ലാം പ്രഹസനമാണ്. അഭിനയമാണ്. ഇവിടെ മണ്ണെണ്ണയും പെട്രോളും കൊണ്ടുനടന്നിട്ടൊന്നും ഒരു കാര്യവുമില്ല- ജയരാജന്‍ പറഞ്ഞു.

പിരിച്ചുവിടല്‍ കുടുംബം തകര്‍ക്കലാണ്. സര്‍ക്കാരിന് അത് ചെയ്യാന്‍ സാധിക്കില്ല. സ്ഥിരപ്പെടുത്തിയതൊന്നും പിഎസ‌്സി പോസ്റ്റല്ല. താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തല്‍ സര്‍ക്കാര്‍ ചെയ്യേണ്ട ഉചിതമായ നടപടിയാണ്. തൊഴില്‍ രഹിതരില്ലാത്ത കേരളമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് - ജയരാജന്‍ പറഞ്ഞു.

10 വർഷമായി ജോലി ചെയ്യുന്നവരെ പെട്രോൾ ഒഴിച്ച് കത്തിക്കണമോ എന്നും ജയരാജൻ ചോദിച്ചു. അവര്‍ ജോലി നേടിയിട്ട് പത്തും പതിനഞ്ചും ഇരുപതും കൊല്ലമായി. അവരെ ഇനിയും വഴിയാധാരമാക്കണോ. അവര്‍ ഈ കേരളീയരല്ലെ, അവര്‍ തൊഴില്‍രഹിതരല്ലേ എന്നാണ് അദ്ദേഹം ചോദിക്കുന്നത്.

അതേസമയം, വിവിധ സ്ഥാപനങ്ങളിൽ 10 വർഷം പൂർത്തിയാക്കിയവരെ സ്ഥിരപ്പെടുത്താനും സംസ്ഥാന വ്യാപകമായി ഉയരുന്ന പ്രതിഷേധം അവഗണിക്കാനും ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ ധാരണയായിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More