LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഞാനിപ്പോഴും ‘വല്യ സൈസ് ഉള്ള കുട്ടി’ തന്നെയാണ് - ബോഡി ഷെയ്മിങ്ങിനെകുറിച്ച് ഉള്ളുതുറന്ന് ജ്യോത്സ്ന

താൻ നേരിട്ട ബോഡി ഷെയ്മിങ്ങിന്റെ കഥ തുറന്ന് പറഞ്ഞ് പ്രിയ ​ഗായിക ജ്യോത്സ്ന രാധാകൃഷ്ണൻ. ജീവിതത്തിൽ വളരെക്കാലം താനും ബോഡി ഷേമിംഗിന്റെ ഇരയായിരുന്നുവെന്നും ഏറ്റവും മോശമായ വൈകാരികമായ അധിക്ഷേപങ്ങളിൽ ഒന്നാണത് എന്നും ജ്യോത്സ്ന പറയുന്നു. പഴയതും പുതിയതുമായ രണ്ടു ചിത്രങ്ങളും അവര്‍ പങ്കുവച്ചിട്ടുണ്ട്.

തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ കാണുന്നതെന്തും ശാരീരികമായും വൈകാരികമായും ആത്മീയമായും എന്നെത്തന്നെ നിയന്ത്രിക്കാനുള്ള എന്റെ തീരുമാനത്തിന്റെ ഫലമാണെന്ന് ചൂണ്ടിക്കാണിക്കാൻ മാത്രമാണ് ഈ കുറിപ്പെന്ന മുഖവുരയോടെയാണ്‌ ജ്യോത്സ്ന ഉള്ളു തുറക്കുന്നത്.  ജീവിതശൈലി മാറ്റി, സ്വയം സഹതാപം തോന്നുന്നത് അവസാനിപ്പിച്ച് എന്നെ തന്നെ സ്നേഹിക്കാൻ തീരുമാനിച്ചുവെന്നും അവര്‍ പറയുന്നു.

'നിങ്ങളുടെ ശരീരം മാത്രമല്ല, ഏറ്റവും പ്രധാനമായി മനസും ആരോ​ഗ്യത്തോടെ ഇരിക്കണം.  വ്യായാമം, ഭക്ഷണം, ചുറ്റുമുള്ള ആളുകൾ, നിങ്ങളുടെ ചിന്തകൾ എല്ലാം ആരോഗ്യകരമാവട്ടെ. നിങ്ങൾ സമാനതകളില്ലാത്ത വ്യക്തിയാണ്. നിങ്ങൾ സ്നേഹിക്കപ്പെടുന്നുണ്ട്.  അങ്ങനെയല്ല എന്നു വരുത്തിതീർക്കാൻ മറ്റാരെയും അനുവദിക്കരുത്.' ജ്യോത്സ്ന പറയുന്നു. ഞാനിപ്പോഴും ‘വല്യ സൈസ് ഉള്ള കുട്ടി’ തന്നെയാണ്. അമിതമായ തീറ്റിയും കുടിയും എന്നെ ഇപ്പോഴും ആക്രമിക്കാറുണ്ട്. ഇപ്പോഴും കൊഴുപ്പ് അടിഞ്ഞ വയറും തടിച്ച കൈകളുമൊക്കെ എനിക്കുണ്ട്, ഞാനതിനെ ഉൾകൊള്ളുന്നുവെന്നും അവര്‍ പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Social Post

പാര്‍ട്ടിപ്രവര്‍ത്തകരുടെ വീടുകളില്‍ അസമയത്ത് റെയ്ഡ് നടത്തുന്നു, കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുന്നു; പൊലീസിനെതിരെ സിപിഎം ജില്ലാ സെക്രട്ടറി

More
More
Web Desk 1 year ago
Social Post

കോണ്‍ഗ്രസ് ഏതൊക്കെ സംസ്ഥാനങ്ങളില്‍ ജാഥ നടത്തണമെന്ന് പറയാന്‍ പിണറായി വിജയന്‍ ആരാണ്? - കെ സുധാകരന്‍

More
More
Web Desk 1 year ago
Social Post

50 വര്‍ഷം മുന്‍പ് തീയിട്ടു, ഇപ്പോഴും കത്തിക്കൊണ്ടിരിക്കുന്നു; ഇതാണ് ഭൂമിയിലെ മനുഷ്യ നിര്‍മ്മിത നരകം!

More
More
Web Desk 3 years ago
Social Post

മുസ്ലീം ലീഗ് ഓഫീസുകളെ ജനസേവന കേന്ദ്രങ്ങളാക്കുന്ന പദ്ധതി പ്രഖ്യാപിച്ചു

More
More
Social Post

ധ്യാനിന്റെ ഇന്‍റര്‍വ്യൂകള്‍ കണ്ട് മതിമറന്ന് ചിരിക്കുന്ന ശ്രീനിയേട്ടന്‍; ചിത്രങ്ങളുമായി സ്മിനു സിജോ

More
More
Web Desk 3 years ago
Social Post

മലയാള സിനിമാ മേഖലയില്‍ പറയാന്‍ പാടില്ലാത്ത പേരാണ് ഡയറക്ടര്‍ വിനയന്റേതെന്നത് പരസ്യമായ രഹസ്യമാണ്- നടി മാലാ പാര്‍വ്വതി

More
More