LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മാണി സി കാപ്പന് മൂന്ന് സീറ്റുകള്‍ നല്‍കുമെന്ന് പറഞ്ഞിട്ടില്ല - രമേശ്‌ ചെന്നിത്തല

തൊടുപുഴ: പാലാ സീറ്റുതര്‍ക്കത്തെ തുടര്‍ന്ന് എന്‍സിപി വിട്ട് യുഡിഎഫിലേക്ക് വന്ന മാണി സി കാപ്പന് മൂന്ന് സീറ്റ് നല്‍കാമെന്ന് വാഗ്സാനം ചെയ്തിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല തൊടുപുഴയില്‍ പറഞ്ഞു. യുഡിഎഫ് ഘടക കക്ഷിയായി എത്തിയാല്‍ മൂന്നു സീറ്റ് നല്കാം എന്നു പറഞ്ഞിട്ടില്ല. മാണി സി കാപ്പന്‍ വന്നാല്‍ പാലായില്‍ സ്ഥാനാര്‍ഥിയാക്കുമെന്നും ഒപ്പമെത്തുന്നവരെയും സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കേരളാ ഐശ്വര്യയാത്രയുടെ ഭാഗമായി തൊടുപുഴയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല. 

അതേസമയം താന്‍ പാര്‍ട്ടി രൂപീകരിച്ച് ഐക്യ ജനാധിപത്യ മുന്നണിയില്‍ ഘടകകക്ഷിയാകുമെന്ന് കഴിഞ്ഞ ദിവസം മാണി സി കാപ്പന്‍ പ്രസ്താവിച്ചിരുന്നു. ഇതുസംബന്ധിച്ച ചോദ്യത്തിന് ഘടകകക്ഷികളുമായി ആലോചിക്കണം എന്നായിരുന്നു രമേശ്‌ ചെന്നിത്തലയുടെ മറുപടി. മാണി സി കാപ്പന്‍ എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്നും യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫിലേക്ക് പോയ ജോസ് വിഭാഗം കേരളാ കോണ്ഗ്രസ് എംഎല്‍എ മാര്‍ രാജിവെച്ചില്ലെന്നും അതില്‍ ആരും ധാര്‍മ്മികത ഉന്നയിക്കാത്തതെന്തുകൊണ്ടാണെന്നും രമേശ്‌ ചെന്നിത്തല ചോദിച്ചു. 

കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫില്‍ ചേര്‍ന്നതോടെ പാലാ സീറ്റ് ഇനിയും എന്‍സിപിക്ക് നല്‍കാനാവില്ല എന്ന നിലപാടാണ് എല്‍ഡിഎഫ് സ്വീകരിച്ചത്. കെ എം മാണിയുടെ സ്ഥിരം നിയോജക മണ്ഡലമായ പാലായില്‍ മകന്‍ ജോസ് കെ മാണിയെ നിര്‍ത്തി മത്സരിപ്പിക്കാനാണ് എല്‍ഡിഎഫിന്റെ തീരുമാനം. ഇക്കാര്യം എന്‍സിപി അഖിലേന്ത്യാ നേതൃത്വത്തെ മുഖ്യമന്ത്രി തന്നെ നേരിട്ട് അറിയിക്കുകയും ചെയ്തിരുന്നു. സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് കെ എം മാണിക്കെതിരെ മൂന്നുതവണ മത്സരിച്ചു പരാജയപ്പെടുകയും മാണിയുടെ മരണ ശേഷം നടന്ന ഉപതെരെഞ്ഞെടുപ്പില്‍ സീറ്റ് പിടിച്ചെടുക്കുകയും ചെയ്ത മാണി സി കാപ്പന്‍ യുഡിഎഫിലേക്ക് ചേക്കേറിയത്.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More