ഗുവാഹത്തി: കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ രാജ്യത്ത് പൌരത്വ നിയമം നിയമം നടപ്പാക്കില്ലെന്ന് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എംപി പറഞ്ഞു. എന്ത് സാഹചര്യമുണ്ടായാലും ഒരിക്കലും സി എ എ നടപ്പാക്കില്ല. അസം സംസ്ഥാന കോണ്‍ഗ്രസ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
അസമിലെ ശിവസാഗറില്‍ നടന്ന റാലിയില്‍ സി എ എ എന്നെഴുതി വെട്ടിയ ഷാള്‍ ധരിച്ചാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ സംസ്ഥാന നേതാക്കളെല്ലാം വേദിയിലെത്തിയത്. ''ഈ ഷാളില്‍ എഴുതിയതാണ് സാക്ഷ്യം ഏതു സാഹചര്യം വന്നാലും പൌരത്വ നിയമം നടപ്പാക്കില്ല''.- അസം കരാര്‍ പാര്‍ട്ടി സംരക്ഷിക്കും. അതില്‍ നിന്ന് പിറകോട്ടു പോകുന്ന പ്രശ്നമില്ല''.- രാഹുല്‍ പറഞ്ഞു.
"നാം രണ്ട് നമുക്ക് രണ്ട്" എന്ന കുടുംബാസൂത്രണ പരസ്യ വാചകം ഉപയോഗിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അഭ്യന്തര മന്ത്രി അമിത്ഷായെയും കളിയാക്കാനും രാഹുല്‍ മറന്നില്ല. നാം രണ്ട് എന്നത് മോഡിയും അമിത ഷായും നമുക്ക് രണ്ട് എന്നതിലെ രണ്ടുപേര്‍ അംബാനിയും അദാനിയുമാണ്. പാര്‍ലമെന്റിലാണ് ഈ പ്രയോഗം രാഹുല്‍ ആദ്യമായി നടത്തിയത്.