LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കര്‍ഷകരെ പിന്തുണയ്ക്കുന്നത് കുറ്റകൃത്യമല്ല - അരവിന്ദ് കെജ്‌രിവാള്‍

ഡല്‍ഹി: കര്‍ഷകരെ പിന്തുണയ്ക്കുന്നത് കുറ്റകൃത്യമല്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാള്‍. 'ടൂള്‍ കിറ്റ്' വിഷയത്തില്‍ അറസ്റ്റിലായ ദിശ രവിയെ അനുകൂലിച്ച് ചെയ്ത ട്വീറ്റിലൂടെയാണ് അരവിന്ദ് കെജ്‌രിവാള്‍ നിലപാട് വ്യക്തമാക്കിയത്. ഇരുപത്തിയൊന്നുകാരിയായ ദിശ രവിയുടെ അറസ്റ്റ് ജനാധിപത്യത്തിനുമേലുള്ള അസാധാരണമായ കടന്നുകയറ്റമാണെന്ന് അദ്ദേഹം പറഞ്ഞു. കര്‍ഷകരെ അനുകൂലിച്ചുളള പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബര്‍ഗിന്റെ ടൂള്‍ക്കിറ്റ് ഷെയര്‍ ചെയ്‌തെന്നാരോപിച്ചായിരുന്നു ബംഗളൂരു സ്വദേശിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ ദിശ രവിയെ കഴിഞ്ഞ ദിവസം ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്.

രാജ്യദ്രോഹം, ഗൂഡാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ദിശയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. താനല്ല ടൂള്‍ക്കിറ്റ് ഉണ്ടാക്കിയത്, കര്‍ഷകരെ പിന്തുണയ്ക്കാന്‍ ആഗ്രഹിക്കുന്നു, ഫെബ്രുവരി മൂന്നിന് ടൂള്‍ക്കിറ്റിലെ രണ്ടുവരികള്‍ മാത്രം താന്‍ എഡിറ്റ് ചെയ്തിരുന്നുവെന്ന് ദിശ കോടതിയില്‍ പറഞ്ഞു.

ദിശ രവിയെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരും രംഗത്തെത്തിയിരുന്നു. ആയുധം കയ്യിലുളളവര്‍ നിരായുധയായ പെണ്‍കുട്ടിയെ ഭയപ്പെടുന്നുവെന്നായിരുന്നു പ്രിയങ്ക ട്വീറ്റ് ചെയ്തത്. രാജ്യത്തിന് ഒരിക്കലും നിശബ്ദരാവാന്‍ സാധിക്കില്ലെന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.  ആംആദ്മി പാര്‍ട്ടി, കോണ്‍ഗ്രസ്, അകാലി ദള്‍, എസ്പി,  ബിഎസ്പി തുടങ്ങി നിരവധി പ്രതിപക്ഷ പാര്‍ട്ടികള്‍ കേന്ദ്രത്തിന്റെ കാര്‍ഷികനിയമങ്ങള്‍ക്കെതിരായി പ്രതിഷേധിക്കുന്നുണ്ട്.

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More