LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

എംജിഎസ്സിനും എസ് ഹരീഷിനും കെ എം അനിലിനും സാഹിത്യ അക്കാദമി അവാര്‍ഡ്

തൃശ്ശൂര്‍: സാഹിത്യ അക്കാദമി, 2019 ലെ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. എസ് ഹരീഷിന്റെ 'മീശ' യാണ് മികച്ച നോവല്‍. കവിതയ്ക്കുള്ള പുരസ്കാരം എം ആര്‍ രേണുകുമാറിനും (കൊതിയന്‍) പി രാമനും ( രാത്രി പന്ത്രണ്ടരയ്ക്ക് ഒരു താരാട്ട് ) ലഭിച്ചു. ചെറുകഥയ്ക്കുള്ള പുരസ്കാരം വിനോയ് തോമസി (രാമച്ചി) നാണ്. നാടകത്തിനുള്ള പുരസ്കാരത്തിന് സജിത മഠത്തില്‍ ( അരങ്ങിലെ മത്സ്യഗാന്ധികള്‍), ജിഷ അഭിനയ (ഏലി ഏലി ലമാ സബക്താനി) അര്‍ഹരായി. 

മികച്ച വിമര്‍ശന ഗ്രന്ഥത്തിനുള്ള പുരസ്കാരം ഡോ. കെ.എം അനിലി (അനില് ചേലേമ്പ്ര) ന് ലഭിച്ചു. 'പാന്ഥരും വഴിയമ്പലങ്ങളും' എന്ന കൃതിക്കാണ് അവാര്‍ഡ്. മികച്ച ജീവചരിത്ര ഗ്രന്ഥത്തിനുള്ള പുരസ്കാരം വിഖ്യാത ചരിത്രകാരന്‍ പ്രൊഫ. എം ജി എസ് നാരായണന് (ജാലകങ്ങള്‍:ഒരു ചരിതാന്വേഷിയുടെ വഴികള്‍ കാഴ്ചകള്‍) ലഭിച്ചു.

ശാസ്ത്ര സാങ്കേതിക വിദ്യകള്‍ എന്ന പുസ്തകത്തിന് പ്രൊഫ. ആര്‍ വി ജി മേനോന്‍, വൈജ്ഞാനിക സാഹിത്യ മേഖലയില്‍ ജി മധുസൂദനന്‍, യാത്രാവിവരണത്തിന് അരുണ്‍ എഴുത്തഛന്‍,ബാല സാഹിത്യത്തിന് കെ. ആര്‍ വിശ്വനാഥന്‍, ഹാസ സാഹിത്യത്തിന് സത്യന്‍ അന്തിക്കാട്, വിവര്‍ത്തനത്തിന് കെ അരവിന്ദാക്ഷന്‍ തുടങ്ങിയവര്‍ പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായി. 

പി വത്സല, പ്രൊഫ. എന്‍ വി പി ഉണിത്തിരി എന്നിവര്‍ക്ക് സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചു. അമ്പതിനായിരം രൂപയും രണ്ടുപവന്‍ തൂക്കമുള്ള സ്വര്‍ണ്ണപ്പതക്കവുമാണ് പുരസ്കാരം. യു കലാനാഥന്‍, സി പി അബൂബക്കര്‍, റോസ് മേരി, എന്‍ കെ ജോസ്, പാലക്കീഴ് നാരായണന്‍, പി അപ്പുക്കുട്ടന്‍ എന്നിവര്‍ക്ക് സമഗ്ര സംഭാവനയ്ക്കുള്ള അവാര്‍ഡ് ലഭിച്ചു. മുപ്പതിനായിരം രൂപയാണ് പുരസ്കാര തുക. സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍, സെക്രട്ടറി കെ പി മോഹനന്‍ എന്നിവരാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്.

വിവിധ എന്‍ഡോവ്മെന്‍റ് അവാര്‍ഡുകള്‍ സന്ദീപാനന്ദ ചൈതന്യ, ഇ എം ഇന്ദുജ, ബോബി ജോസ് കട്ടിക്കാട്, പ്രൊഫ. പി മാധവന്‍,ഡി അനില്‍കുമാര്‍, അമല്‍, സി എസ് മീനാക്ഷി എന്നിവര്‍ക്ക് ലഭിച്ചു.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More