LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ജാതീയത അവസാനിപ്പിക്കാൻ രാഹുല്‍ ഗാന്ധി ദളിത് പെണ്‍കുട്ടിയെ വിവാഹം ചെയ്യണം; കേന്ദ്രമന്ത്രി അതാവലെ

റാഞ്ചി: ജനസംഖ്യാ നിയന്ത്രണത്തിനായുള്ള 'നാം രണ്ട്, നമുക്ക് രണ്ട്' എന്ന മുദ്രാവാക്യം പ്രചരിപ്പിക്കുന്നതിന് രാഹുല്‍ ഗാന്ധി വിവാഹം കഴിക്കണമെന്ന് കേന്ദ്ര മന്ത്രി രാംദാസ് അതാവലെ.  വിവാഹം ചെയ്യുന്നത് ഒരു ദളിത് പെണ്‍കുട്ടിയെ ആവണമെന്നും അദ്ദേഹം പറയുന്നു. എങ്കില്‍ മാത്രമാണ് ജാതി വ്യവസ്ഥ തുടച്ചുനീക്കണമെന്ന മഹാത്മാഗാന്ധിയുടെ ആഗ്രഹം പ്രാവര്‍ത്തികമാവൂ എന്നും ഇത് യുവജനങ്ങള്‍ക്ക് പ്രചോദനമാകൂവെന്നും രാംദാസ് അത്താവാലെ പറഞ്ഞു.

കഴിഞ്ഞ ദിവസം ലോക്സഭയിലെ ബജറ്റ് ചർച്ചയിലാണ് രാഹുൽ ഗാന്ധി 'നാം രണ്ട്, നമുക്ക് രണ്ട്' പരാമർശം കേന്ദ്ര സർക്കാറിനെതിരെ ഉയർത്തിയത്. 'രണ്ടു പേർ മറ്റു രണ്ടുപേർക്കു വേണ്ടി' കൊണ്ടുവന്നതാണു കൃഷി നിയമങ്ങളെന്നും പഴയ കുടുംബാസൂത്രണ മുദ്രാവാക്യം ഓർമിപ്പിക്കുന്ന ഭരണമാണ് രാജ്യത്തെന്ന് രാഹുൽ ഗാന്ധി വിമർശിച്ചിരുന്നു. 

ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാക്കളായ ഷിബു സോറനും ഹേമന്ത് സോറനും എന്‍ഡിഎയില്‍ ചേരണമെന്നും രാംദാസ് അതാവലെ ആവശ്യപ്പെട്ടു. അത് ജാര്‍ഖണ്ഡിന്റെ വികസനത്തിന് ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More