LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വിദ്യാര്‍ത്ഥികളെ 'പശു പരീക്ഷ' എഴുതാന്‍ പ്രോത്സാഹിപ്പിക്കണം; യുജിസി

ഡല്‍ഹി: രാജ്യത്തെ വിദ്യാര്‍ത്ഥികളെ പശുശാസ്ത്രപരീക്ഷ എഴുതാന്‍ പ്രോത്സാഹിപ്പിക്കണമെന്ന് യൂണിവേഴ്‌സിറ്റികളോടാവശ്യപ്പെട്ട് യുജിസി. പരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനും യുജിസി ആവശ്യപ്പെട്ടിട്ടുണ്ട്. പശുക്കളുടെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളില്‍ ജിജ്ഞാസ ഉണ്ടാക്കുന്നതിനും വിവിധയിനം പശുക്കളെക്കുറിച്ച് ബോധവല്‍ക്കരിക്കുന്നതിനും പഠിപ്പിക്കുന്നതിനും വേണ്ടിയാണ് 'കാമധേനു ഗോ വിജ്ഞാന്‍ പ്രചാര്‍ പ്രസാദ്' പരീക്ഷ നടത്തുന്നത്.

ഫെബ്രുവരി 25-ന് ഓണ്‍ലൈനായാണ് പരീക്ഷ നടത്തുക. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുളള പരീക്ഷയില്‍ പ്രൈമറി, സെക്കന്‍ഡറി, ഹയര്‍സെക്കന്‍ഡറി, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം. ഇംഗ്ലീഷിനു പുറമേ 12 പ്രാദേശിക ഭാഷകളിലും പരീക്ഷയെഴുതാനുളള സൗകര്യമുണ്ട്. പരീക്ഷയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റ് ലഭിക്കും.

അഞ്ച് ലക്ഷം കോടി മൂല്യമുളള സമ്പദ് വ്യവസ്ഥയെക്കുറിച്ച് പറയുമ്പോള്‍, നമ്മുടെ രാജ്യത്തെ 19.42 കോടി ഗോവംശത്തെക്കുറിച്ചും സംസാരിക്കണം. അതിന് സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിക്കാനാവും. ഒരു പശു പാല്‍ തന്നില്ലെങ്കിലും അതിന്റെ മൂത്രത്തിനും ചാണകത്തിനും വിലയുണ്ട്. അവ ഉപയോഗിക്കുകയാണെങ്കില്‍ പശു സംരക്ഷണം മാത്രമല്ല, സമ്പദ് വ്യവസ്ഥയും കൃത്യമായ പാതയിലാവും എന്നാണ് രാഷ്ട്രീയ കാമധേനു ആയോഗ് ചെയര്‍മാന്‍ വല്ലഭായ് കത്തിരിയ പറയുന്നത്.

Contact the author

National Desk