LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പഞ്ചാബ് പാഠം; കര്‍ഷകരും തൊഴിലാളികളും തൊഴിലില്ലാത്തവരും ദരിദ്രനുമെല്ലാം ബിജെപിയെ കയ്യൊഴിയും - പി ചിദംബരം

ഡല്‍ഹി: കാര്‍ഷികനിയമങ്ങള്‍ ജനപ്രിയമാണെന്നും പഞ്ചാബിലെ ഒരു വിഭാഗം ജനങ്ങള്‍ മാത്രമാണ് നിയമങ്ങളെ എതിര്‍ത്ത് അവയ്‌ക്കെതിരെ പോരാടുന്നത് എന്നും മോദി സര്‍ക്കാര്‍ ഇപ്പോഴും വിശ്വസിക്കുന്നുണ്ടോ എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. പഞ്ചാബ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ച പശ്ചാത്തലത്തിലായിരുന്നു പി ചിദംബരത്തിന്റെ ചോദ്യം.

കര്‍ഷകരും, തൊഴിലാളികളും തൊഴിലില്ലാത്തവരും, ദരിദ്രനുമെല്ലാം വോട്ടര്‍മാരാണ്. അവര്‍ക്ക് അവസരം വരുമ്പോള്‍ പഞ്ചാബിലെ വോട്ടര്‍മാരെപ്പോലെ അവരും ബിജെപിക്കെതിരെ വോട്ട് ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചാബിലെ കോണ്‍ഗ്രസിന്റെ വിജയം ബിജെപിക്കും നരേന്ദ്രമോദിക്കുമുളള ഉചിതമായ മറുപടിയാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സര്‍ജേവാല അഭിപ്രായപ്പെട്ടു. ടൂള്‍ക്കിറ്റ് കേസില്‍ ഡല്‍ഹി പൊലീസിന്റെ നടപടിയെയും രണ്‍ദീപ് വിമര്‍ശിച്ചു.

ഞങ്ങള്‍ വിദ്വേഷത്തെ സ്‌നേഹമാക്കി മാറ്റും, ഭക്ഷണം നല്‍കുന്ന കൈകളെ ചേര്‍ത്ത് പിടിക്കും,  ഓരോ ഇന്ത്യക്കാരനോടൊപ്പവും നില്‍ക്കും. ഇന്ത്യയുടെ ആത്മാവിനെ ഞങ്ങള്‍ സംരക്ഷിക്കും പഞ്ചാബിലെ വമ്പിച്ച വിജയത്തിന് നന്ദി എന്നായിരുന്നു കോണ്‍ഗ്രസിന്റെ ഔദ്യോഗിക അക്കൗണ്ടിലെ ട്വീറ്റ്. പഞ്ചാബില്‍ എട്ട് കോര്‍പ്പറേഷനുകളിലും 109 നഗരസഭകളിലുമായി നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയായിരുന്നു നേരിടേണ്ടിവന്നത്. വോട്ടെണ്ണിയ ഏഴ് കോര്‍പ്പറേഷനുകളിലും കോണ്‍ഗ്രസ് വിജയിച്ചു.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More