LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'യെസ് മൈ ലോർഡ്​, ലൈംഗിക അതിക്രമത്തിന്​ വിധേയരായ എല്ലാവരും ഒരുമിച്ച്​ ചേർന്ന്​ ഗൂഡാലോചന നടത്തുകയായിരുന്നു' - മഹുവ മൊയ്​ത്ര

മുൻ ചീഫ്​ ജസ്റ്റിസ്​ രജ്ഞൻ ഗൊഗോയിക്ക്​ എതിരായ ലൈംഗിക ആരോപണത്തിന്​ പിന്നിലെ ഗൂഡാലോചന തള്ളികളയാൻ കഴിയില്ലെന്ന സുപ്രീംകോടതി സമിതി റിപ്പോർട്ടിനെതിരെ പ്രതികരണവുമായി തൃണമൂൽ എം.പി മഹുവ മൊയ്​ത്ര. ലൈംഗിക ഉപദ്രവങ്ങള്‍ നേരിടേണ്ടി വന്ന സ്ത്രീകളെല്ലാം ഒന്നിച്ചുചേര്‍ന്നാണ് ഗൂഢാലോചന നടത്തിയതെന്ന സമിതിയുടെ കണ്ടെത്തലിനെ പരിഹസിച്ചുകൊണ്ട് മഹുവ പറഞ്ഞു.

ഗൊഗോയ്​ക്ക്​ എതിരെയുള്ള ആരോപണങ്ങൾ അന്വേഷിക്കാനല്ല, മറിച്ച്​ ഗൂഡാലോചനയെക്കുറിച്ച്​ അന്വേഷിക്കാനാണ്​ കമ്മിറ്റി രൂപീകരിച്ചതെന്ന്​ സുപ്രീംകോടതി പറയുന്നു. അതേ മൈ ലോർഡ്​, ലൈംഗിക അതിക്രമത്തിന്​ വിധേയരായ എല്ലാവരും ഒരുമിച്ച്​ ചേർന്ന്​ ഗൂഡാലോചന നടത്തുകയായിരുന്നു' - മഹുവ മൊയ്​ത്ര  എം. പി. ട്വിറ്ററിൽ കുറിച്ചു. 

ഗൊഗോയ്​ക്കെതിരായ ലൈംഗിക അതിക്രമ കേസുകളിൽ ഗൂഡാലോചന തള്ളിക്കളയാൻ പറ്റില്ലെന്നായിരുന്നു കേസിലെ നടപടികൾ അവസാനിപ്പിച്ച്​ സുപ്രീംകോടതിയുടെ പരാമർശം. ജുഡീഷ്യല്‍ തലത്തിലും ഭരണതലത്തിലും രഞ്ജന്‍ ഗൊഗോയി എടുത്ത കര്‍ശന നടപടികളും അസം എന്‍.ആര്‍.സി കേസിലെ ഗൊഗോയി എടുത്ത കടുത്ത നിലപാടും ഗൂഢാലോചനയ്ക്ക് കാരണമായിട്ടുണ്ടാകാമെന്ന് ഐ.ബി റിപ്പോര്‍ട്ട് നല്‍കിയെന്നും സുപ്രീംകോടതി അറിയിച്ചു. രണ്ട് വര്‍ഷം മുമ്പുള്ള പരാതി ആയതിനാല്‍ തുടരന്വേഷണത്തിന് സാധ്യത ഇല്ലെന്നും അതിനാല്‍ കേസ് അവസാനിപ്പിക്കുന്നുവെന്നും സുപ്രീംകോടതി വിശദീകരിക്കുന്നു.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More