LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മാതൃഭാഷ ‘ജീവിതത്തിന്റെ ആത്മാവാണെന്ന്' ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു

മാതൃഭാഷ ‘ജീവിതത്തിന്റെ ആത്മാവാണെന്ന്' ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ എം വെങ്കയ്യ നായിഡു. എല്ലാ പാർലമെന്റ് അംഗങ്ങളും ഇന്ത്യൻ ഭാഷകളുടെ സംരക്ഷണത്തിനും ഉന്നമനത്തിനുമായി സജീവമായി ഇടപെടണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഫെബ്രുവരി 21 ന് ‘അന്താരാഷ്ട്ര മാതൃഭാഷാ ദിനത്തിന്’ മുന്നോടിയായി ലോക്‌സഭയിലെയും രാജ്യസഭയിലെയും എല്ലാ അംഗങ്ങൾക്കും അയച്ച കത്തിലാണ് നായിഡു ഇക്കാര്യം വ്യക്തമാക്കിയത്. 

അനൌപചാരിക വിദ്യാഭ്യാസം ആരംഭിക്കുന്ന കാലം മുതല്‍ മാതൃഭാഷയില്‍ പ്രാവീണ്യം ഉണ്ടാക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് മൂന്നു പേജുള്ള കത്തില്‍ അദ്ദേഹം വിശദീകരിക്കുന്നുണ്ട്. പ്രാദേശിക ഭാഷകളെ അവഗണിക്കുന്നതിന്റെ അനന്തരഫലങ്ങളെക്കുറിച്ചും നായിഡു അംഗങ്ങളെ ബോധവാന്മാരാക്കാന്‍ ശ്രമിക്കുന്നു.

എന്നാല്‍ നേരത്തെ, ഹിന്ദി ഭാഷ പ്രചരിപ്പിക്കുന്നതും വ്യാപിപ്പിക്കുന്നതും സംബന്ധിച്ചു പാർലമെന്റ് സമിതി 2011–ൽ സമർപ്പിച്ച ഒൻപതാം റിപ്പോർട്ട് നരേന്ദ്ര മോദി സർക്കാർ പൂര്‍ണ്ണമായും അംഗീകരിച്ചിരുന്നു. രാഷ്ട്രപതിയും പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ഹിന്ദിയിൽത്തന്നെ പ്രസംഗിക്കണം, കേന്ദ്രസർക്കാരിന്‍റെ ഫയലുകള്‍ ഇനി ഹിന്ദിയിലായിരിക്കണം, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിന്ദിയിൽ പരീക്ഷകൾ എഴുതാനും അഭിമുഖം നേരിടാനും അവസരമുണ്ടാകണം തുടങ്ങിയ നിര്‍ദേശങ്ങളാണ് ഒൻപതാം റിപ്പോർട്ടില്‍ ഉള്ളത്. തമിഴ്നാടും കർണാടകയും ആന്ധ്രയും തെലങ്കാനയും ഈ ഭാഷാപീ‍ഡനത്തിനെതിരെ എതിർപ്പു പ്രകടിപ്പിച്ചുകഴിഞ്ഞു. അതിനിടെയാണ് മാതൃഭാഷയെ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഓര്‍മ്മിപ്പിച്ചുകൊണ്ട് ഉപരാഷ്ട്രപതി കത്തെഴുതുന്നത്.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More