LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

15 സീ​റ്റു​ക​ൾ വേണമെന്ന് ജോസ് കെ മാണി

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ഇടതുമുന്നണിയോട് 15 സീറ്റുകള്‍ ആവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗം. സീറ്റുവിഭജന ചര്‍ച്ചയുടെ രണ്ടാം ഘട്ടത്തിലേക്ക് ഇടതുമുന്നണി കടന്നതിന് പിന്നാലെയാണ് കേരള കോണ്‍ഗ്രസ് എം ആവശ്യമുന്നയിച്ചത്. കേരള കോണ്‍ഗ്രസിന് പരമ്പരാഗതമായി മത്സരിച്ചുവരുന്നതും പാര്‍ട്ടിയുടെ ശക്തി വര്‍ധിച്ചതുമായ സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജോസ് കെ.മാണി ആ​വ​ശ്യ​പ്പെ​ട്ടു. വ​ള​രെ പോ​സ​റ്റീ​വാ​യി​ട്ടാ​ണ് ച​ര്‍​ച്ച ന​ട​ന്ന​തെ​ന്നും വ​ലി​യ പ്ര​തീ​ക്ഷ​യു​ണ്ടെ​ന്നും ജോ​സ് കെ.​മാ​ണി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

കേരള കോണ്‍ഗ്രസിന് പരമ്പരാഗതമായിട്ടുള്ള സീറ്റുകളുണ്ട്. കൂടാതെ ഇപ്പോള്‍ ശക്തി പ്രാപിച്ച പ്രദേശങ്ങളുമുണ്ട്. വളരെ അധികം ആളുകള്‍ ഇപ്പോള്‍ പല പാര്‍ട്ടികളില്‍ നിന്നായി പ്രത്യേകിച്ച് കോണ്‍ഗ്രസില്‍ നിന്ന് കേരള കോണ്‍ഗ്രസിലേക്ക് വന്നിട്ടുണ്ട്. അതൊക്കെ കണക്കിലെടുത്ത് ചില പ്രദേശങ്ങള്‍ ഞങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്.’ ജോസ് കെ.മാണി പറഞ്ഞു. 

എന്നാല്‍, പത്ത് സീറ്റ് ജോസ് കെ മാണിക്ക് നല്‍കാമെന്നാണ് എല്‍ഡിഎഫ് അനൗദ്യോഗിക ധാരണയിലെത്തിയിരുന്നത്. കാ​ഞ്ഞി​ര​പ്പ​ള്ളി, ആ​ല​ത്തൂ​ർ മ​ണ്ഡ​ല​ങ്ങ​ൾ വി​ട്ടു​ന​ൽ​കാ​മെ​ന്നും സി.​പി.​എം അ​റി​യി​ച്ച​താ​യി സൂ​ച​ന​ക​ളു​ണ്ട്. പാ​ലാ സീ​റ്റി​ന്‍റെ അ​വ​കാ​ശി ജോ​സ് കെ.​മാ​ണി ത​ന്നെ​യെ​ന്ന് മു​ന്ന​ണി പ്ര​വേ​ശ​ന വേ​ള​യി​ല്‍‌ സി.പി.എം ഉറപ്പ് നൽകുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, ജോസ് കെ.മാണി, റോഷി അഗസ്റ്റിന്‍ തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.

Contact the author

News Desk

Recent Posts

Web Desk 2 years ago
Politics

ബിജെപിക്കെതിരെയുളള പോരാട്ടത്തില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഏഴയലത്ത് എത്തില്ല- പി കെ കുഞ്ഞാലിക്കുട്ടി

More
More
Web Desk 2 years ago
Politics

സഭയിലെ മിഡ്‌ഫീൽഡർ സ്ഥാനമാണ് മാറുന്നത്, റെഫറിയുടെ റോള്‍ ഭംഗിയായി നിറവേറ്റും: എ എൻ ഷംസീർ

More
More
National Desk 2 years ago
Politics

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ സുതാര്യതയില്‍ ആശങ്ക പ്രകടിപ്പിച്ച് തരൂര്‍ അടക്കമുള്ള കോണ്‍ഗ്രസ് എംപിമാര്‍

More
More
Web Desk 2 years ago
Politics

ഭാരത് ജോഡോ യാത്ര കോൺഗ്രസിന്റെ വീണ്ടെടുപ്പായിരിക്കും - പി കെ കുഞ്ഞാലിക്കുട്ടി

More
More
National Desk 2 years ago
Politics

ഗുജറാത്തില്‍ സ്ഥാനാർഥി നിർണ്ണയം നീളുന്നു; ചെന്നിത്തല തിരക്കിട്ട ചര്‍ച്ചയില്‍

More
More
Web Desk 2 years ago
Politics

ലീഗ് യുഡിഎഫ് വിടുമെന്നത് വെറും കിനാവ് - കെ സുധാകരൻ

More
More