LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ചെന്നിത്തല ജാഥയില്‍ ഒരിടത്തുപോലും ബിജെപിയെ വിമര്‍ശിച്ചില്ല - എ വിജയരാഘവന്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല നടത്തുന്ന ഐശ്വര്യ കേരളാ യാത്രയില്‍ ഒരു വേദിയില്‍ പോലും അദ്ദേഹം ബിജെപിയെ വിമര്‍ശിക്കാന്‍ തയാറായിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ ആരോപിച്ചു. കോണ്‍ഗ്രസിലെ ഹിന്ദുത്വ വിഭാഗത്തിന്റെ ശക്തിയാണ് ഇത് കാണിക്കുന്നത്. ബിജെപിയെ എതിര്‍ക്കുന്ന ഇടത് സര്‍ക്കാരിനെതിരെ നീങ്ങാനാണ് രമേശ്‌ ചെന്നിത്തല ശ്രമിക്കുന്നത്. ഇത് യഥാര്‍ത്ഥത്തില്‍ ബിജെപിയെ സംക്ഷിക്കലാണെന്നും വിജയരാഘവന്‍ ആരോപിച്ചു.

രമേശ്‌ ചെന്നിത്തല നടത്തുന്ന ഐശ്വര്യ കേരളാ യാത്ര തുടങ്ങിയതിനു ശേഷം മാത്രം പെട്രോള്‍ വിലയില്‍ 10 രൂപയുടെ വര്‍ദ്ധനവുണ്ടായി. പാചക വാതകത്തിന് 100 രൂപ കൂടി. ഇതടക്കം ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ കോണ്‍ഗ്രസ്സിന് മൌനമാണ്. കോണ്‍ഗ്രസ്സുകാര്‍ ഒന്നടങ്കം ബിജെപിയിലേക്ക് ചേക്കേറുകയാണെന്നും ബിജെപിയെ പ്രതിരോധിക്കാനുള്ള ശക്തി കോണ്‍ഗ്രസ്സിന് ഇല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk