LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'ഉമ്മന്‍ചാണ്ടിയോ തരൂരോ കോൺഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകണമെന്ന്' പ്രീ പോള്‍ സര്‍വേ ഫലം

തിരുവനന്തപുരം: കോൺഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാൻ ഏറ്റവും യോഗ്യന്‍ ഉമ്മന്‍ചാണ്ടിയാണെന്ന് ഏഷ്യാനെറ്റ് പ്രീ പോള്‍ സര്‍വ്വേ ഫലം. 42 ശതമാനം വോട്ടമാര്‍ ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായപ്പോള്‍ 27 ശതമാനം പേര്‍ പറയുന്നത് ശശിതരൂര്‍ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകണമെന്നാണ്. 19 ശതമാനം ആളുകളാണ് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയെ പിന്തുണക്കുന്നത്. 

എന്നാല്‍, ആരായിരിക്കണം കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി? എന്ന ചോദ്യത്തിന് 39 ശതമാനം വോട്ടുമായി പിണറായി വിജയൻ ആണ് ഒന്നാം സ്ഥാനത്തെത്തിയത്. തൊട്ടുപിന്നാലെ 18 ശതമാനം വോട്ടുമായി മ്മൻ ചാണ്ടി പട്ടികയിൽ ഇടം പിടിച്ചു. മൂന്നാം സ്ഥാനത്തുള്ളത് ശശി തരൂർ ആണ്. തരൂർ മുഖ്യമന്ത്രി ആകണമെന്ന് അഭിപ്രായപ്പെട്ടത് 9 ശതമാനം പേരാണ്. ഏഴ് ശതമാനം വോട്ടുമായി കെ കെ ശൈലജ പട്ടികയിൽ നാലാം സ്ഥാനത്തെത്തി. അഞ്ചാം സ്ഥാനത്തെത്തിയ രമേശ് ചെന്നിത്തലയ്ക്ക് ​6 ശതമാനം പേരുടെ പിന്തുണ ലഭിച്ചു.

ഇടതുമുന്നണി ഏറ്റവും കുറഞ്ഞത് 72 സീറ്റെങ്കിലും നേടുമെന്നാണ് ഏഷ്യാനെറ്റ് സീ ഫോര്‍ സര്‍വ്വേ ഫലങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. എല്‍ഡിഎഫ് 72 മുതല്‍ 78 സീറ്റ് വരെ നേടും. ഭരണം പിടിക്കാന്‍ വേണ്ട 71 സീറ്റിലേക്ക് എത്താന്‍ യുഡിഎഫിന് കഴിയില്ലെന്ന് സര്‍വ്വേ ഫലങ്ങള്‍ വ്യക്തമാക്കുന്നു.

Contact the author

Web Desk

Recent Posts

Web Desk 2 years ago
Politics

ബിജെപിക്കെതിരെയുളള പോരാട്ടത്തില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഏഴയലത്ത് എത്തില്ല- പി കെ കുഞ്ഞാലിക്കുട്ടി

More
More
Web Desk 2 years ago
Politics

സഭയിലെ മിഡ്‌ഫീൽഡർ സ്ഥാനമാണ് മാറുന്നത്, റെഫറിയുടെ റോള്‍ ഭംഗിയായി നിറവേറ്റും: എ എൻ ഷംസീർ

More
More
National Desk 2 years ago
Politics

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ സുതാര്യതയില്‍ ആശങ്ക പ്രകടിപ്പിച്ച് തരൂര്‍ അടക്കമുള്ള കോണ്‍ഗ്രസ് എംപിമാര്‍

More
More
Web Desk 2 years ago
Politics

ഭാരത് ജോഡോ യാത്ര കോൺഗ്രസിന്റെ വീണ്ടെടുപ്പായിരിക്കും - പി കെ കുഞ്ഞാലിക്കുട്ടി

More
More
National Desk 2 years ago
Politics

ഗുജറാത്തില്‍ സ്ഥാനാർഥി നിർണ്ണയം നീളുന്നു; ചെന്നിത്തല തിരക്കിട്ട ചര്‍ച്ചയില്‍

More
More
Web Desk 2 years ago
Politics

ലീഗ് യുഡിഎഫ് വിടുമെന്നത് വെറും കിനാവ് - കെ സുധാകരൻ

More
More