LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വാളയാര്‍ കേസ് അട്ടിമറി: പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മ തല മുണ്ഡനം ചെയ്തു

പാലക്കാട്: വാളയാര്‍ കേസ് അട്ടിമറിച്ച പോലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ പെണ്‍കുട്ടികളുടെ അമ്മ  തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചു. ലൈഗീക പീഡനത്തെതുടര്‍ന്ന് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട പെണ്‍കുട്ടികളുടെ, മരണം സംബന്ധിച്ച അന്വേഷണം അട്ടിമറിച്ച പൊലിസുദ്യോഗസ്ഥര്‍ക്കെതിരായാണ് സമരം. എസ് ഐ, ഡിവൈഎസ്പി എന്നിവരുടെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഒരുമാസമായി നടത്തിവന്ന സത്യാഗ്രഹ സമരത്തിന്റെ സമാപനത്തോടനുബന്ധിച്ചാണ് പെണ്‍കുട്ടികളുടെ അമ്മ  തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചത്.

നിരന്തരം ലൈഗീക അതിക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഇരയായിക്കൊണ്ടിരിക്കുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നീതി ലഭിക്കണം എന്ന മുദ്രാവാക്യമുയര്‍ത്തികൊണ്ട് നടന്ന തലമുണ്ഡന പ്രതിഷേധത്തില്‍ സലീനാ പ്രക്കാനം, ബിന്ദു കമലന്‍ തുടങ്ങിയവരും തലമുണ്ഡനം ചെയ്തു. 

വാളയാറില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ കുട്ടികളില്‍ ഇളയകുട്ടിയുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് കൊച്ചി നഗരത്തില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. തുടര്‍സമരങ്ങളെ സംബന്ധിച്ചുള്ള തീരുമാനങ്ങള്‍ അതിനുശേഷം കൈക്കൊള്ളുമെന്ന് മെന്ന് വാളയാര്‍ സമര സമിതി നേതാക്കള്‍ അറിയിച്ചു. 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More