LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഘടകകക്ഷികളില്‍ നിന്ന് സിപിഎം സീറ്റ് തിരിച്ചുപിടിക്കില്ല; 10 നകം സ്ഥാനാര്‍ഥി നിര്‍ണ്ണയം

തിരുവനന്തപുരം; നേരത്തെയുള്ള ഘടക കക്ഷികളില്‍ നിന്ന് സീറ്റുകള്‍ പിടിച്ചെടുത്ത് പുതുതായി എത്തിയ ഘടക കക്ഷികള്‍ക്ക് നല്‍കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ധാരണയായതായി റിപ്പോര്‍ട്ട്. മുന്നണിയിലെ ചെറുപാര്‍ട്ടികളെയും പതിറ്റാണ്ടുകളായി കൂടെ നിന്നവരെയും വെറുപ്പിക്കും വിധം അവര്‍ മത്സരിച്ച സീറ്റുകള്‍ പിടിച്ചെടുത്ത് പുതിയവര്‍ക്ക് നല്‍കില്ല. പകരം പുതിയ ഘടക കക്ഷികള്‍ക്ക് സിപിഎം വിഹിതത്തില്‍ നിന്ന് തന്നെ പരമാവധി സീറ്റുകള്‍ നല്‍കാനാണ് ശ്രമിക്കക. 140 ല്‍ 92 സീറ്റുകളിലാണ് കഴിഞ്ഞ തവണ സിപിഎം മത്സരിച്ചത്. പുതുതായി മുന്നണിയിലെത്തിയ ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ്, എം വി ശ്രേയാംസ് കുമാറിന്‍റെ  നേതൃത്വത്തിലുള്ള ലോക് താന്ത്രിക് ജനതാദള്‍ (എല്‍ ജെ ഡി) എന്നീ പാര്‍ട്ടികള്‍ക്കാണ് എല്‍ ഡി എഫ് പുതുതായി സീറ്റുകള്‍ കണ്ടെത്തേണ്ടത്. 

അടുത്തമാസം 10-ാം തീയതിയോടെ സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ തീരുമാനമാകണമെന്നാണ് ധാരാണ. തിങ്കളാഴ്ച (മാര്‍ച്ച്-1) മുതല്‍ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ ആരംഭിക്കും. അടുത്ത വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം നടക്കും. അതിന് മുന്‍പ് തന്നെ എല്‍ ഡി എഫില്‍ ഉഭയ കക്ഷി ചര്‍ച്ചകള്‍ ആരംഭിക്കാനാണ് ധാരണ.

സിപിഎമ്മിന്‍റെ പുതിയ തീരുമാനം എന്‍സിപി, കോണ്‍ഗ്രസ്‌ എസ്, ഐ എന്‍ എല്‍ തുടങ്ങിയ ചെറുകക്ഷികള്‍ക്ക് ആശ്വാസമാകും. അതേസമയം സ്കറിയാ തോമസിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ കേരളാ കോണ്‍ഗ്രസ് പിളര്‍ന്ന സാഹചര്യത്തില്‍ അവരുടെ സീറ്റുകളുടെ കാര്യത്തില്‍ ഇപ്പോള്‍ ധാരണയായിട്ടില്ല.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More