LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഭീമ കൊറേഗാവ്; ആക്ടിവിസ്റ്റ് ഗൗതം നവ്‌ലഖയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി ബുധനാഴ്ച്ച പരിഗണിക്കും

ബംഗളുരു: ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായ ആക്ടിവിസ്റ്റ് ഗൗതം നവ്‌ലഖയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി ബുധനാഴ്ച്ച പരിഗണിക്കും. ജാമ്യാപേക്ഷ തളളിക്കൊണ്ട് ഫെബ്രുവരി എട്ടിന് ബോംബൈ ഹൈക്കോടതി നല്‍കിയ ഉത്തരവിനെതിരെ ഫെബ്രുവരി 19-നാണ് ഗൗതം സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ യുയു ലളിത്, ഇന്ദിരാ ബാനര്‍ജി, കെഎം ജോസഫ് എന്നിവരുള്‍പ്പെടുന്ന മൂന്നംഗ ബെഞ്ച് മാര്‍ച്ച് മൂന്നിനാണ് കേസില്‍ വാദം കേള്‍ക്കുക.

കഴിഞ്ഞ ദിവസം, ഭീമ കൊറേഗാവ് കേസില്‍ മനുഷ്യാവകാശപ്രവര്‍ത്തകനും കവിയുമായ വരവര റാവുവിന് ബോംബൈ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയുളള ജാമ്യാപേക്ഷയില്‍ ആറു മാസത്തേക്കാണ് ജാമ്യം അനുവദിച്ചത്.

2017 ഡിസംബര്‍ 31-നാണ് കേസിനാസ്പദമായ സംഭവം. പൂനെയില്‍ നടന്ന എല്‍ലാള്‍ പരിഷത്ത് കോണ്‍ക്ലേവില്‍ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിയെന്നാരോപിച്ചാണ് ഗൗതം നവ്‌ലഖയുള്‍പ്പെടെയുളള ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്തത്. പ്രസ്താവനകള്‍ ഭീമ കൊറേഗാവ് പ്രദേശത്ത് കലാപമുണ്ടാവാന്‍ കാരണമായെന്നും ആക്ടിവിസ്റ്റുകള്‍ക്ക്് മാവോയിസ്റ്റ് പിന്തുണയുണ്ടെന്നുമാണ് പൊലീസിന്റെ വാദം. നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി കേസ് അന്വേഷിച്ചുവരികയാണ്.

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More