LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സിപിഒ രഘുവിനെ സസ്പെന്റ് ചെയ്തത് അനുമതിയില്ലാതെ അഭിമുഖം നല്കിയതുകൊണ്ട് മാത്രമല്ല: ഐശ്വര്യ ഡോങ്റെ

കൊച്ചി: കഴിഞ്ഞ ദിവസം സസ്പെൻ്റ് ചെയ്ത കൊച്ചി കളമശ്ശേരി പോലീസ് സ്റ്റേഷനിലെ സിപിഒ രഘുവിനെതിരെ സാമ്പത്തിക ക്രമക്കേട് ഉൾപ്പടെയുള്ള ആരോപണങ്ങളിൽ അന്വേഷണം നടക്കുകയാണെന്ന് ഡിസിപി ഐശ്വര്യ ഡോങ്റെ. റിപ്പോർട്ട്‌ കിട്ടിയ ശേഷം തുടർ നടപടി ഉണ്ടാകും. മാധ്യമങ്ങളോട് സംസാരിച്ചതുകൊണ്ട് മാത്രമല്ല സിപിഒ രഘുവിനെ സസ്പെൻ്റ് ചെയ്തതെന്നും ഡിസിപി വിശദീകരിച്ചു.

എന്നാല്‍, എന്നാൽ കമ്മീഷണർ വിളിച്ച കോൺഫറൻസിൽ പങ്കെടുക്കാനായി സിഐ പോയ സമയത്ത് മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെ സിപിഒ രഘു കൗൺസിലർമാരെയും മാധ്യമങ്ങളെയും വിളിച്ച് വരുത്തി ഉദ്ഘാടനം നടത്തുകയായിരുന്നുവെന്ന് സസ്പെൻഷൻ ഉത്തരവിൽ പറയുന്നുണ്ട്. ഇത് മാത്രമല്ല സസ്പെൻഷന് കാരണമെന്ന് ഡിസിപി ഐശ്വര്യ ഡോങ്ഗ്രെ പറഞ്ഞു. രഘുവിനെതിരെ ഫണ്ട്‌ തിരിമറി ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഉണ്ട്. ഇത് സംബന്ധിച്ച് ACP യുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നുണ്ട്. മാത്രമല്ല സുരക്ഷാ ജോലിയിലും വീഴ്ച വരുത്തിയിട്ടുണ്ട് എന്നും അവര്‍ വിശദീകരിക്കുന്നു.

കളമശ്ശേരി പൊലീസ് സ്റ്റേഷനില്‍ കോഫി മെഷീൻ സ്ഥാപിക്കാൻ മുൻകയ്യെടുത്ത സിവില്‍ പൊലീസ് ഓഫീസര്‍ സിപി രഘുവിനെ സസ്പെന്റ് ചെയ്തത് വലിയ വിവാദമായിരുന്നു. ഉദ്ഘാടന ചടങ്ങിൽ ഡിസിപിയെ ക്ഷണിക്കാതിരുന്നതിന്റെ ദേഷ്യം തീർക്കലാണ് നടപടിക്കു പിന്നിലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More