LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അടിയന്തരാവസ്ഥ തെറ്റായിരുന്നു; ഇന്ദിര കുറ്റസമ്മതം നടത്തിയിട്ടുണ്ട് - രാഹുല്‍ ഗാന്ധി

ഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കാലത്ത് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച തീരുമാനം തെറ്റായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കൊര്‍ണേലിയ സര്‍വകലാശാലയൂടെ വെബിനാറിനിടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. ആദ്യമായാണ് അടിയന്തരാവസ്ഥയെ തള്ളിപ്പറഞ്ഞുകൊണ്ട് ഔദ്യോഗിക കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് ഒരാള്‍ രംഗത്തുവരുന്നത്. 

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച തീരുമാനം തെറ്റാണെന്ന് ഇന്ദിരാഗാന്ധി തന്നെ സമ്മതിച്ചിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു. അടിയന്തരാവസ്ഥ കാലത്ത് സംഭവിച്ചതും ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ കാര്യങ്ങള്‍ തമ്മില്‍ അടിസ്ഥാനപരമായ വ്യത്യാസങ്ങളുണ്ട്. രാജ്യത്തെ ഭരണഘടനയുടെ മൗലിക തത്വങ്ങള്‍ പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ് ഇതുവരെ ശ്രമിച്ചിട്ടില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, പാര്‍ട്ടിക്കുളളില്‍ ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് നിര്‍ണായകമാണെന്ന് അഭിപ്രായപ്പെടുന്ന ആദ്യത്തെ ആളാണ് താനെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. യുവജനസംഘടനകളിലും തെരഞ്ഞെടുപ്പ് എന്ന ആശയം താന്‍ മുന്നോട്ടുവയ്ച്ചിരുന്നു അതിന്റെ പേരില്‍ മാധ്യമങ്ങളും തന്റെ പാര്‍ട്ടിയും തനിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


Contact the author

National Desk