തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ടിനെതിരെ കേസെടുത്ത ഇ ഡി (എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ്) രൂക്ഷ പ്രതികരണവുമായി ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക് രംഗത്തെത്തി. കിഫ്ബിക്കെതിരെ ഇ ഡിക്ക് ഒരു ചുക്കും ചെയ്യാനാവില്ല എന്ന് ധനമന്ത്രി തന്റെ ഫേസ്ബുക്ക് പേജില്‍ പ്രതികരിച്ചു. അഥവാ ഏറ്റുമുട്ടാന്‍ വന്നാല്‍ നേരിടുക തന്നെ ചെയ്യുമെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ കിഫ്ബി മസാല ബോണ്ടില്‍ വന്‍തോതില്‍ കൃത്രിമം നടന്നിട്ടുണ്ട് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത് എന്നാണ് ഇ ഡിയുടെ വാദം. വിദേശ വിനിമയ ചട്ടമായ ഫെമ ലംഘിച്ചുകൊണ്ട് മസാല ബോണ്ട് വഴി വിദേശ സഹായം സ്വീകരിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് കിഫ്ബിക്കെതിരെ കേസെടുത്തത് എന്നാണ് ഇ ഡിയുടെ വാദം. കേന്ദ്ര സര്‍ക്കാര്‍ അനുമതിയില്ലാതെയാണ് സംസ്ഥാന സര്‍ക്കാര്‍ വിദേശ സഹായം സ്വീകരിച്ചത് എന്നും ഇ ഡി ചൂണ്ടിക്കാട്ടുന്നു.
കേസേടുത്തതിന്റെ അടിസ്ഥാനത്തില്‍ കിഫ്ബി ചീഫ് എക്സിക്യൂട്ടീവ് ഒഫീസര്‍ കെ. എം. അബ്രഹാം, ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ വിക്രംജിത് സിംഗ്, കിഫ്ബിയുടെ മുഖ്യ ബാങ്കായ ആക്സിസ് ബാങ്ക് മുംബൈയില്‍ ഉന്നത ഉദ്യോഗസ്ഥന് എന്നിവരെ ചോദ്യം ചെയ്യാനായി ഇ ഡി (എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ്) കൊച്ചിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. അടുത്ത ആഴ്ച ഇ ഡിക്ക് മുന്‍പാകെ ഹാജരാകാനാണ് ഇവര്‍ക്ക് നല്കിയ നിര്‍ദ്ദേശം. സി എ ജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇ ഡി വിഷയത്തില്‍ ഇടപെട്ട് കേസെടുത്തിരിക്കുന്നത്.