LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഡല്‍ഹി മുന്‍സിപ്പല്‍ വാര്‍ഡ്‌ ഉപതെരഞ്ഞെടുപ്പ്: എഎപി തൂത്തുവാരി; ബിജെപിക്ക് പൂര്‍ണ്ണ പരാജയം

ഡല്‍ഹി: അടുത്തവര്‍ഷം തദ്ദേശ തെരഞ്ഞെടുപ്പ് നട‌ക്കാനിരിക്കെ ഡല്‍ഹി അഞ്ച് മുന്‍സിപ്പല്‍ കൌണ്‍സിലുകളിലേക്ക് നടന്ന ഉപതെരെഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി നാലിടത്ത് വിജയിച്ചു. ഒരു സീറ്റു മാത്രമാണ് കോണ്‍ഗ്രസ്സിന് നേടാനായത്. എന്നാല്‍ രാജ്യത്തെ ഭരണ കക്ഷിയായ ബിജെപിക്ക് ഒരൊറ്റ സീറ്റുപോലും ലഭിച്ചില്ല. ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ പഞ്ചാബില്‍ നടന്ന തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നേരിട്ടിരുന്നു. ഇതിനു പിന്നാലെയാണിപ്പോള്‍ ഡല്‍ഹിയിലെ തോല്‍വി.

ത്രിലോക് പുരി, ഷാലിമാര്‍ ബാഗ് നോര്‍ത്ത്, രോഹിണി സി, കാല്യാണ്‍ പുരി എന്നിവിടങ്ങളിലാണ് ആം ആദ്മി പാര്‍ട്ടി വിജയിച്ചത്. ചൌഹാര്‍ ബംഗറില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയിച്ചു. കഴിഞ്ഞ 13 വര്‍ഷങ്ങളായി ഡല്‍ഹിയിലെ 3 മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളും ബിജെപിയാണ്‌ ഭരിക്കുന്നത്. എന്നാല്‍ ഉപതെരെഞ്ഞെടുപ്പുക്ളിലെല്ലാം ആം ആദ്മി പാര്‍ട്ടിയാണ് വിജയിച്ചുകൊണ്ടിരിക്കുന്നത്. ഡല്‍ഹി ഭരിക്കുന്നത് ആം ആദ്മി പാര്‍ട്ടിയാണെങ്കിലും തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ ഇതുവരെ ബിജെപി കുത്തകയാണ് ഉണ്ടായിരുന്നത്. അതിനാണ് ഇപ്പോള്‍ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്നത്. 

അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന പശ്ചാത്തലത്തില്‍ ബിജെപിയുടെ ആത്മവിശ്വാസം കെടുത്തുന്ന ഫലമാണ് ഡല്‍ഹിയില്‍ നിന്ന് വന്നിരിക്കുന്നത്. 

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More