LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു. തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ഭാര്യ കമലയോടൊപ്പം എത്തിയായിരുന്നു മുഖ്യമന്ത്രി വാക്‌സിന്‍ സ്വീകരിച്ചത്. കൊവിഡിനെതിരായ വാക്‌സിന്‍ സ്വീകരിക്കാന്‍ മടിച്ചുനില്‍ക്കരുതെന്നും വാക്‌സിന്‍ വിരുദ്ധ പ്രചാരണം സമൂഹത്തോടുളള ക്രൂരതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാക്‌സിനേഷനുവേണ്ടി നിരവധിപേര്‍ സജ്ജരായി മുന്നോട്ടുവരുന്നുണ്ട്. വിവിധ കാലങ്ങളിലായി ലോകത്തെ ബാധിച്ച മാരക രോഗങ്ങള്‍ തടയാന്‍ വാക്‌സിനേഷനു സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിനേഷന്‍ ഡ്രൈവിനെതിരെ ആളുകള്‍ തെറ്റായ പ്രചരണം നടത്തുന്നുണ്ട്. ഇത്തരം തെറ്റായ പ്രചാരണങ്ങളില്‍ വീഴരുതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനും മുഖ്യമന്ത്രിക്കൊപ്പം ഇന്ന് വാക്‌സിന്‍ സ്വീകരിച്ചു.

കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി കെകെ ശൈലജ, റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍, തുറമുഖ മന്ത്രി കടന്നപ്പളളി രാമചന്ദ്രന്‍ എന്നിവരും വാക്‌സിന്‍ സ്വീകരിച്ചിരുന്നു. സംസ്ഥാനത്തൊട്ടാകെ പതിനാല് ജില്ലകളിലായി ആയിരത്തിലധികം കേന്ദ്രങ്ങളാണ് വാക്‌സിന്‍ വിതരണത്തിനായി സജ്ജമാക്കിയിട്ടുളളത്. വാക്‌സിനേഷന്റെ രണ്ടാംഘട്ടത്തില്‍ 45 വയസുമുതല്‍ അറുപത് വയസുവരെയുളളവര്‍ക്കാണ് പ്രധാനമായും വാക്‌സിന്‍ നല്‍കുക. സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് സൗജന്യമായും സ്വകാര്യ ആശുപത്രികളില്‍ നിന്ന് ഒരു ഡോസിന് 250 എന്ന നിരക്കിലും വാക്‌സിന്‍ സ്വീകരിക്കാവുന്നതാണ്.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More