ഡല്‍ഹി: നാല്‍പ്പത് വര്‍ഷം മുന്‍പ് തന്റെ മുത്തശ്ശി ഏര്‍പ്പെടുത്തിയ അടിയന്തരാവസ്ഥ തെറ്റാണെന്ന് രാഹുല്‍ ഗാന്ധി ഏറ്റുപറഞ്ഞതുപോലെ രണ്ട് പതിറ്റാണ്ടു മുന്‍പുണ്ടായ ഗുജറാത്ത് കലാപത്തില്‍ ബിജെപി മാപ്പ് പറയണമെന്ന് എന്‍സിപി നേതാവ് നവാബ് മാലിക്. 1977-ല്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് തെറ്റായ തീരുമാനമായിരുന്നുവെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. 1984-ലെ സിഖ് വിരുദ്ധ കലാപത്തിനും കോണ്‍ഗ്രസ് മാപ്പ് ചോദിച്ചു. ഇനി ബിജെപിയുടെ അവസരമാണ്. ഗുജറാത്ത് കലാപം തെറ്റായിരുന്നുവെന്ന് അംഗീകരിച്ച് ബിജെപിയും നരേന്ദ്രമോദിയും മാപ്പ് പറയണമെന്ന് മഹാരാഷ്ട്ര നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് നവാബ് മാലിക് പറഞ്ഞു.
ജനങ്ങളുടെ വികാരങ്ങള്‍ പരിഗണിക്കാതെ കോണ്‍ഗ്രസ് അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിക്കുകയായിരുന്നു. ഗുജറാത്ത് കലാപം അതില്‍ നിന്ന് വ്യത്യസ്തമാണ്. അവ രണ്ടും തമ്മില്‍ താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു മഹാരാഷ്ട്ര ബിജെപി വക്താവ് കേശവ് ഉപാധ്യേയുടെ പ്രതികരണം.