LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മുല്ലപ്പള്ളി പോരാ, സുധാകരന്‍ അധ്യക്ഷനാകണമായിരുന്നു: വയലാര്‍ രവി

കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി വയലാര്‍ രവി. മുല്ലപ്പള്ളിക്ക് കേരളത്തെക്കുറിച്ച് പരിചയമില്ലാത്തത് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം പോരായ്മയാണെന്ന് വയലാര്‍ രവി പറഞ്ഞു. കെ. സുധാകരന്‍ കെ.പി.സി.സി അധ്യക്ഷനാകണം എന്നായിരുന്നു വ്യക്തിപരമായ താല്‍പര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'മുല്ലപ്പള്ളി രാമചന്ദ്രന്‍ കണ്ണൂരില്‍ നിന്നും വന്നയാളാണ്. എന്നാല്‍ കേരളം മുഴുവന്‍ നടന്നുപരിചയം ഇല്ല. ഞാനോ ആന്റണിയോ ഉമ്മന്‍ചാണ്ടിയോ ആയിരുന്നെങ്കില്‍ യാത്ര ചെയ്തവരാണ്. ഞങ്ങള്‍ക്ക് സ്ഥലങ്ങളും രാഷ്ട്രീയവും അറിയാം. എന്നാല്‍ മുല്ലപ്പള്ളിയെ ദില്ലിയില്‍ നിന്നും നേരിട്ട് നിയമിച്ചതാണ്. സുധാകരന്‍ ആവട്ടെയെന്ന അഭിപ്രായമാണെനിക്ക്. ഉമ്മന്‍ചാണ്ടിയെ കൂടെ നിര്‍ത്തിയില്ലെങ്കില്‍ കുഴപ്പമാണ്' - വയലാര്‍ രവി പറഞ്ഞു.

പാര്‍ട്ടിക്കകത്ത് ഗ്രൂപ്പിസം ഇപ്പോഴുമുണ്ട്. അതിനാല്‍ തന്നെ ഗ്രൂപ്പ് അടിസ്ഥാനത്തിലല്ല, കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ആവണം സ്ഥാനാര്‍ത്ഥി നിര്‍ണയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉമ്മന്‍ചാണ്ടിയാണ് കേരളത്തില്‍ മുന്നില്‍ വരേണ്ടത്. കാരണം ജനങ്ങള്‍ക്ക് അദ്ദേഹത്തില്‍ ഒരുവിശ്വാസം ഉണ്ട്. ജനകീയനാണ്. ഉമ്മന്‍ചാണ്ടി പിന്നിലേക്ക് പോകുന്നത് കേരളത്തിലെ കോണ്‍ഗ്രസിന് ഗുണകരമല്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Contact the author

Web Desk

Recent Posts

Web Desk 2 years ago
Politics

ബിജെപിക്കെതിരെയുളള പോരാട്ടത്തില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഏഴയലത്ത് എത്തില്ല- പി കെ കുഞ്ഞാലിക്കുട്ടി

More
More
Web Desk 2 years ago
Politics

സഭയിലെ മിഡ്‌ഫീൽഡർ സ്ഥാനമാണ് മാറുന്നത്, റെഫറിയുടെ റോള്‍ ഭംഗിയായി നിറവേറ്റും: എ എൻ ഷംസീർ

More
More
National Desk 2 years ago
Politics

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ സുതാര്യതയില്‍ ആശങ്ക പ്രകടിപ്പിച്ച് തരൂര്‍ അടക്കമുള്ള കോണ്‍ഗ്രസ് എംപിമാര്‍

More
More
Web Desk 2 years ago
Politics

ഭാരത് ജോഡോ യാത്ര കോൺഗ്രസിന്റെ വീണ്ടെടുപ്പായിരിക്കും - പി കെ കുഞ്ഞാലിക്കുട്ടി

More
More
National Desk 2 years ago
Politics

ഗുജറാത്തില്‍ സ്ഥാനാർഥി നിർണ്ണയം നീളുന്നു; ചെന്നിത്തല തിരക്കിട്ട ചര്‍ച്ചയില്‍

More
More
Web Desk 2 years ago
Politics

ലീഗ് യുഡിഎഫ് വിടുമെന്നത് വെറും കിനാവ് - കെ സുധാകരൻ

More
More