LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'ചെറുതായിട്ടൊന്ന് തിരുത്തി വായിക്കണം'; റഹീമിന്റെ ‘ഐ ഫോണ്‍’ പോസ്റ്റ് കുത്തിപ്പൊക്കി ഷാഫി പറമ്പില്‍

യുണിടാക് ഉടമ സന്തോഷ് ഈപ്പന്‍ വാങ്ങിയ ഫോണ്‍ സിപിഐഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ ഭാര്യ വിനോദിനി ഉപയോഗിച്ചെന്ന ആരോപണത്തിന് പിന്നാലെ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീമിന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റ് കുത്തിപ്പൊക്കി ഷാഫി പറമ്പില്‍ എം.എല്‍.എ.

നേരത്തെ, പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയ്‌ക്ക്‌ സ്വർണക്കടത്ത്‌ കേസിലെ പ്രതി സ്വപ്‌ന സുരേഷ്‌  ഒരു ഐ ഫോൺ സമ്മാനിച്ചെന്ന് യൂണിടാക്‌ ഉടമ സന്തോഷ്‌ ഈപ്പന്‍ വെളിപ്പെടുത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ രമേശ്‌ ചെന്നിത്തലയെ പരിഹസിച്ച് അന്ന് എ. എ. റഹീം ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പാണ് ഷാഫി പറമ്പില്‍ കുത്തിപ്പൊക്കിയിരിക്കുന്നത്.

"(ഐ) ഫോണ്‍. (ഐ) ഗ്രൂപ്പ്. പണ്ടേ (ഐ) ഒരു വീക്നെസ് ആയതുകൊണ്ടാണ്‌. അല്ലാതെ, ഫോണ്‍ തരാന്‍ മാത്രം ഞാനും ആ കുട്ടിയും തമ്മില്‍ ബന്ധമൊന്നും ഇല്ലെന്ന് പറയാന്‍ പറഞ്ഞു" എന്നായിരുന്നു അന്ന് റഹീം എഴുതിയത്. അതിലെ ഒരു "ഐ" സിപി(ഐ)എം-ലെ (ഐ) എന്നാക്കി വായിക്കണമെന്നാണ് ഷാഫി പറമ്പില്‍ പരിഹസിച്ചത്. 

യൂണിടാക്ക് എംഡി സന്തോഷ് ഈപ്പന്‍ വാങ്ങിയ അഞ്ച് ഐ ഫോണുകളില്‍ ഒന്ന് വിനോദിനി ഉപയോഗിച്ചിരുന്നു എന്ന കണ്ടെത്തലിനെത്തുടര്‍ന്ന് വിനോദിനിയെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ചോദ്യം ചെയ്യലിനായി അടുത്ത ബുധനാഴ്ച്ച കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാന്‍ വിനോദിനിയ്ക്ക് കസ്റ്റംസ് നോട്ടീസ് നല്‍കി.

ചെറുതായിട്ട് ഒന്ന് തിരുത്തി വായിക്കണം . (ഐ) ഫോൺ സി പി (ഐ) എം ലെ (ഐ). #Iphone

Posted by Shafi Parambil on Friday, 5 March 2021
Contact the author

Web Desk

Recent Posts

Web Desk 3 years ago
Politics

ബിജെപിക്കെതിരെയുളള പോരാട്ടത്തില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഏഴയലത്ത് എത്തില്ല- പി കെ കുഞ്ഞാലിക്കുട്ടി

More
More
Web Desk 3 years ago
Politics

സഭയിലെ മിഡ്‌ഫീൽഡർ സ്ഥാനമാണ് മാറുന്നത്, റെഫറിയുടെ റോള്‍ ഭംഗിയായി നിറവേറ്റും: എ എൻ ഷംസീർ

More
More
National Desk 3 years ago
Politics

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ സുതാര്യതയില്‍ ആശങ്ക പ്രകടിപ്പിച്ച് തരൂര്‍ അടക്കമുള്ള കോണ്‍ഗ്രസ് എംപിമാര്‍

More
More
Web Desk 3 years ago
Politics

ഭാരത് ജോഡോ യാത്ര കോൺഗ്രസിന്റെ വീണ്ടെടുപ്പായിരിക്കും - പി കെ കുഞ്ഞാലിക്കുട്ടി

More
More
National Desk 3 years ago
Politics

ഗുജറാത്തില്‍ സ്ഥാനാർഥി നിർണ്ണയം നീളുന്നു; ചെന്നിത്തല തിരക്കിട്ട ചര്‍ച്ചയില്‍

More
More
Web Desk 3 years ago
Politics

ലീഗ് യുഡിഎഫ് വിടുമെന്നത് വെറും കിനാവ് - കെ സുധാകരൻ

More
More