തിരുവനന്തപുരം: ഇന്ന് രാവിലെ ആരംഭിച്ച പൊങ്കാല മഹോത്സവത്തിന് വിലക്ക് ലംഘിച്ച് എത്തിയ വിദേശികളെ തിരിച്ചയച്ചു. കോവളം റിസോര്‍ട്ടില്‍ നിന്ന് നഗരത്തിലെത്തിയ ആരുപേരെയാണ് തിരിച്ചയച്ചത്. വിദേശികള്‍ അവര്‍ താമസിക്കുന്ന ഹോട്ടലുകളില്‍ തന്നെ തങ്ങണമെന്ന് തിരുവനന്തപുരം ജില്ലാ കലക്ടര്‍ അറിയിച്ചു.
അതേസമയം സര്‍ക്കാരിന്റെ മുന്നറിയിപ്പ് ലംഘിച്ച് വിദേശികളെ പൊങ്കാല മഹോത്സവത്തിന് ഇറക്കിയ ഹോട്ടലുകാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. സംസ്ഥാനത്തിന്റെ സാഹചര്യം മനസ്സിലാക്കാതെയുള്ള പ്രവര്‍ത്തിയാണ് ഹോട്ടലുകാരുടെ ഭാഗത്തുനിന്നും ഉണ്ടായത്. വളരെ ജാഗ്രത പുലര്‍ത്തേണ്ട ഈ സന്ദര്‍ഭത്തെ സര്‍ക്കാരിനെ ആക്ഷേപിക്കാനുള്ള അവസരമായി കാണുന്നവരുണ്ടെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന് കുറ്റപ്പെടുത്തി.