LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മോദി ബ്രിഗേഡ് റാലി നടത്തുമ്പോള്‍ മമത പെട്രോള്‍ വില വര്‍ദ്ധനവിനെതിരെ സമരം ചെയ്യും

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചാരണങ്ങള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദിയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും നേര്‍ക്കുനേര്‍. നരേന്ദ്രമോദി കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് റാലിയില്‍ പങ്കെടുക്കുമ്പോള്‍ സിലിഗുരിയില്‍ ഇന്ധനവില വര്‍ദ്ധനക്കെതിരെയുളള സമരത്തിന് മമത നേതൃത്വം നല്‍കും.

ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരിക്കും നരേന്ദ്രമോദി ജനങ്ങളെ അഭിസംബോധന ചെയ്യുക. മോദിയുടെ റാലിയോടൊപ്പം ബിജെപിയുടെ പരിവര്‍ത്തന്‍ യാത്രയുടെ സമാപനസമ്മേളനവും നടക്കും. ബോളിവുഡ് നടന്‍ മിഥുന്‍ ചക്രബര്‍ത്തിയുള്‍പ്പെടെ നിരവധി മുതിര്‍ന്ന ബിജെപി നേതാക്കളും റാലിയില്‍ പങ്കെടുക്കും.

അതേസമയം, എല്‍പിജിയുള്‍പ്പെടെയുളള ഇന്ധനവില വര്‍ദ്ധനയില്‍ പ്രതിഷേധിച്ചുള്ള മമത ബാനര്‍ജിയുടെ  പ്രതിഷേധത്തില്‍  പങ്കെടുക്കാനായി സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിനുപേര്‍ ഉണ്ടാവുമെന്ന് മമത ബാനര്‍ജി പറഞ്ഞു. എല്‍പിജി സിലിണ്ടറുകളുയര്‍ത്തിയാവും പ്രതിഷേധിക്കുകയെന്നും മമത കൂട്ടിച്ചേര്‍ത്തു. വെളളിയാഴ്ച്ച തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചിരുന്നു. എട്ടു ഘട്ടങ്ങളിലായുളള പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പ് മാര്‍ച്ച് ഏഴിനാണ് ആരംഭിക്കുക.

Contact the author

National Desk