LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വനിതാ ദിനം: ആശംസകളുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ദേശീയ നേതാക്കളും

ഡല്‍ഹി: 'വെല്ലുവിളികൾ തിരഞ്ഞെടുക്കൂ' എന്ന സന്ദേശമുയർത്തി ഈ വർഷത്തെ വനിതാ ദിനം ആഘോഷിക്കുമ്പോൾ രാഷ്ട്രപതി രാംനാഥ് കൊവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ക്ക് പുറമേ നിരവധി ദേശീയ നേതാക്കളും ആശംസകളുമായി രംഗത്തെത്തി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി 

''വിവിധ മേഖലകളിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുന്ന സ്ത്രീകളെ രാജ്യം ബഹുമാനിക്കുന്നു. ലിംഗ നീതി ഉറപ്പാക്കി, സ്ത്രീപുരുഷ സമത്വം ഉറപ്പുവരുത്തി മുന്നോട്ട് പോകാൻ നമുക്ക്  കൂട്ടായി പരിശ്രമിക്കാം'' - രാഷ്ട്രപതി രാംനാഥ് കൊവിന്ദ് ട്വീറ്റ് ചെയ്തു. 

"രാജ്യത്തെ വനിതകളുടെ നിരവധി നേട്ടങ്ങളിൽ ഇന്ത്യ അഭിമാനിക്കുന്നു. വിവിധ മേഖലകളിലൂടെ സ്ത്രീശാക്തീകരണം പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി അവസരങ്ങൾ സൃഷ്ടിക്കും" - പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. 

''സ്ത്രീകളുടെ സ്വാതന്ത്ര്യം അവരുടെ സ്വയംപര്യാപ്തതയിൽ അധിഷ്ഠിതമാണെന്ന ഉറച്ച ബോധ്യത്തോടെയാണ് ഈ സർക്കാർ മുന്നോട്ടു പൊയത്. അവരുടെ സുരക്ഷയും ആത്മവിശ്വാസവും സർക്കാരിൻ്റെ ഉത്തരവാദിത്വമായി ഏറ്റെടുക്കുകയാണ് ചെയ്തത്. ഇതൊരു ദീർഘമായ പോരാട്ടമാണ്. നമ്മുടെ സമൂഹവും, ഈ ലോകം തന്നെയും കൂടുതൽ ഊർജ്ജത്തോടെ അത് ഏറ്റെടുത്തു കൊണ്ടുപോകേണ്ടതുണ്ട്. ഇടതുപക്ഷം, കൂടുതൽ കരുത്തോടെ തുല്യനീതിക്കായുള്ള ഈ മുന്നേറ്റത്തിൻ്റെ മുന്നണിയിൽ തന്നെ ഉണ്ടാകും''- മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ് ബുക്കില്‍ കുറിച്ചു. 

"ചരിത്രവും ഭാവിയും സൃഷ്ടിക്കാൻ  സ്ത്രീകൾക്ക്  സാധിക്കും. നിങ്ങളെ തടയാൻ ആരെയും അനുവദിക്കരുത്" കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കുറിച്ചു. 

''ഇന്ന് ആഘോഷിക്കേണ്ടത് മറ്റുള്ളവരുടെ അവകാശങ്ങൾക്കായി നിലകൊണ്ട നൊദീപ് കൗർ, ദിഷാ രവി, സഫൂറ സർഗാർ, ദേവാംഗന കലിത്, ഓർസ് തുടങ്ങിയ സ്ത്രീകളുടെ മനോഭാവമാണ്'' എന്ന് പറഞ്ഞുകൊണ്ടാണ് രാജ്യത്തെ പ്രമുഖ അഭിഭാഷകരില്‍ ഒരാളായ പ്രശാന്ത് ഭൂഷൺ വനിതാ ദിനാശംസകള്‍ നേര്‍ന്നത്.

തൻ്റെ ജോലിസ്ഥലത്തെ വിവേചനത്തെ കുറിച്ചാണ് നടി സണ്ണി ലിയോൺ വനിതാ ദിനത്തിൽ സംസാരിക്കുന്നത്. ജോലിയെക്കുറിച്ച് വിവേചനപരവും ലൈംഗീകാധിക്ഷേപം നിറഞ്ഞതുമായ അധിക്ഷേപങ്ങൾ നേരിട്ടിട്ടുണ്ടെന്നും അവാർഡ് പരിപാടികളിൽ നിന്ന് തന്നെ ഒഴിവാക്കിയെന്നും സണ്ണി ലിയോൺ ട്വീറ്റ് ചെയ്തു .

"രാജ്യത്തെ വനിതകളുടെ നിരവധി നേട്ടങ്ങളിൽ ഇന്ത്യ അഭിമാനിക്കുന്നു. വിവിധ മേഖലകളിലൂടെ സ്ത്രീ ശാക്തീകരണം പ്രോത്സാഹിപ്പിക്കുന്നതിനായി  നിരവധി അവസരങ്ങൾ  സൃഷ്ടിക്കുന്നത്‌  സർക്കാരിന് ബഹുമാനമാണ്"  പ്രധാന മന്ത്രി നരേന്ദ്ര മോദി.

"ചരിത്രവും ഭാവിയും സൃഷ്ടിക്കാൻ  സ്ത്രീകൾക്ക്  സാധിക്കും. നിങ്ങളെ തടയാൻ ആരെയും അനുവദിക്കരുത്" കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കുറിച്ചു. 

ലോകമെമ്പാടുമുള്ള സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക,വിദ്യാഭ്യാസ, രാക്ഷ്ട്രീയ, ഉന്നമനം ലക്‌ഷ്യം വെച്ചുകൊണ്ട് എല്ലാവർഷവും മാർച്ച് 8 ന് വനിതാദിനം ആഘോഷിക്കുന്നത്.

Contact the author

Web Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More