LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മധ്യപ്രദേശ് നിയമസഭ 'ലവ് ജിഹാദ്' ബിൽ പാസാക്കി

ഭോപ്പാല്‍:  നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നിയമം മധ്യപ്രദേശ് നിയമസഭ തിങ്കളാഴ്ച പാസാക്കി. വി​വാ​ഹം, വ​ശീ​ക​ര​ണം, മ​റ്റ്​ വ​ഞ്ച​ന​പ​ര​മാ​യ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ നി​ർ​ബ​ന്ധി​ച്ച്​ മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​ത്​ ത​ട​യു​ന്ന​താണ് നി​യ​മം. നി​യ​മം ലം​ഘി​ച്ചാ​ൽ​ പ​ത്തു വ​ർ​ഷം വ​രെ ത​ട​വും ചു​രു​ങ്ങി​യ​ത്​ 50,000 രൂ​പ വ​രെ പി​ഴ​യും ല​ഭി​ക്കും. പ്രണയത്തിന്റെ പേര് പറഞ്ഞ് മതപരിവർത്തനം നടത്തുന്നതിനെ അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ കഴിഞ്ഞ ജനുവരി 9 ന് തന്നെ നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന ഓർഡിനൻസിന് കൊണ്ടുവന്നിരുന്നു. 

തി​ങ്ക​ളാ​ഴ്​​ച ചേ​ർ​ന്ന സ​ഭ സ​മ്മേ​ള​ന​ത്തി​ൽ ശ​ബ്​​ദ​വോ​​ട്ടോ​ടെ​​​യാ​ണ്​ ബി​ൽ പാ​സാ​യ​ത്. ഓ​ർ​ഡി​ന​ൻ​സ്​ പ്രാ​ബ​ല്യ​ത്തി​ലാ​യ ശേ​ഷം 23 കേ​സു​ക​ൾ സം​സ്​​ഥാ​ന​ത്ത്​ ര​ജി​സ്​​റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്​. പുതിയ നിയമപ്രകാരം ആർക്കെങ്കിലും മതം മാറാൻ ആഗ്രഹമുണ്ടെങ്കിൽ 60 ദിവസം മുൻപു ജില്ലാ ഭരണകൂടത്തിന് അപേക്ഷ നൽകണം. പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങൾ, പ്രായപൂർത്തിയാകാത്തവർ എന്നിവരെ മതം മാറ്റുന്നതിനു വിലക്കുണ്ട്.

ബിജെപി ഭരിക്കുന്ന ഉത്തർ പ്രദേശ്, മധ്യപ്രദേശ്, കർണാടക സംസ്ഥാനങ്ങളും മതപരിവർത്തനം തടയാനുദ്ദേശിച്ച് ‘ലൗ ജിഹാദ് നിയമം’ അടുത്തിടെ പാസാക്കിയിരുന്നു. മതപരിവർത്തനത്തിന് ശ്രമിക്കുന്നവരെ 'രാം നാം സത്യ'യാത്രയ്ക്ക് അയക്കുമെന്നാണ് ഉത്തര്‍ പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുന്നറിയിപ്പ് നൽകിയിരുന്നത്.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More